എനിക്കൊളിക്കുവാനുള്ള മറയാണ് നീ
താങ്ങാണ്, തണലാണ്..
നിന്റെ തലോടലില്‍
ഞാന്‍ മയങ്ങുന്നു, മറക്കുന്നു,
പുനര്‍ജ്ജനിക്കുന്നു...
മനസ്സിന്റെ വേവലാതികള്‍
തപിപ്പിചിടുമ്പോള്‍,
നീ-
കേള്‍ക്കുവാനുള്ള ശ്രവണമാണ്
ആശ്വസിപ്പിക്കും കരങ്ങളാണ്
മൊഴിയും വാക്കുകളാണ്
തെളിയും വെളിച്ചമാണ്.
അമ്മേ,
ഒടുങ്ങാത്ത മോഹങ്ങള്‍ക്ക്
അടിമയായി, ഞാന്‍
ദേശാന്തര ഗമനങ്ങളില്‍
നോക്കുവാനാളില്ലാതെ
നീ യിന്നേതോ സദനത്തില്‍
എന്നെയും ഓര്‍ത്ത്
കണ്ണീര്‍ വാര്‍ക്കുന്നത്...
നിന്റെ
ഒച്ചയില്ലാ വാക്കില്‍ നിന്നും
കണ്ടെടുക്കുന്നു...
നിന്റെ കണ്ണുകളില്‍
തുണിയില്ലാത്തൊരുണ്ണിയായ്
ഇപ്പോഴും
ഞാനോടി കളിക്കുന്നുണ്ട്...
അമ്മേ
എന്നാണു,
എന്റെയീ പാപങ്ങള്‍
ഇറക്കി വെച്ച്, ഞാന്‍
നിന്നിലെക്കെത്തുന്നത്...
താങ്ങാണ്, തണലാണ്..
നിന്റെ തലോടലില്‍
ഞാന്‍ മയങ്ങുന്നു, മറക്കുന്നു,
പുനര്‍ജ്ജനിക്കുന്നു...
മനസ്സിന്റെ വേവലാതികള്‍
തപിപ്പിചിടുമ്പോള്‍,
നീ-
കേള്‍ക്കുവാനുള്ള ശ്രവണമാണ്
ആശ്വസിപ്പിക്കും കരങ്ങളാണ്
മൊഴിയും വാക്കുകളാണ്
തെളിയും വെളിച്ചമാണ്.
അമ്മേ,
ഒടുങ്ങാത്ത മോഹങ്ങള്‍ക്ക്
അടിമയായി, ഞാന്‍
ദേശാന്തര ഗമനങ്ങളില്‍
നോക്കുവാനാളില്ലാതെ
നീ യിന്നേതോ സദനത്തില്‍
എന്നെയും ഓര്‍ത്ത്
കണ്ണീര്‍ വാര്‍ക്കുന്നത്...
നിന്റെ
ഒച്ചയില്ലാ വാക്കില്‍ നിന്നും
കണ്ടെടുക്കുന്നു...
നിന്റെ കണ്ണുകളില്‍
തുണിയില്ലാത്തൊരുണ്ണിയായ്
ഇപ്പോഴും
ഞാനോടി കളിക്കുന്നുണ്ട്...
അമ്മേ
എന്നാണു,
എന്റെയീ പാപങ്ങള്‍
ഇറക്കി വെച്ച്, ഞാന്‍
നിന്നിലെക്കെത്തുന്നത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ