2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

കാലം.

മോനെ നിഴല്‍ എവിടെ എത്തി...
അകത്തു നിന്നും അമ്മ 
വെറുതെ, കിഴക്ക് കാണുന്ന പാടത്തെ പച്ചപ്പില്‍ നിന്നും കണ്ണെടുത്ത്‌ ഞാന്‍ പറഞ്ഞു.."ചവിട്ടുപടിയോളം എത്തി അമ്മെ.."
'ഓ ..നാശം ഇന്ന് നിന്റെ അച്ഛന്‍ ഉണ്ണില്ല..."
ചവിട്ടുപടിയോളം, വീടിന്റെ ഇറയുടെ നിഴല്‍ എത്തിയാല്‍ സമയം പന്ത്രണ്ടു കഴിഞ്ഞു എന്ന് സാരം..
മേലെ ഒരു രണ്ടാം മുണ്ട് എടുത്തിട്ടു, ചോറും കറികളും അടങ്ങിയ പാത്രം കുട്ടയിലെടുത്തു വെച്ച് അമ്മ വേഗം നടന്നു....
നടന്നു എന്ന് പറയുന്നതിലും, ഓടി എന്ന് പറയുന്നതായിരിക്കും ശരി.....
വാച്ചും ക്ലോക്കുമോന്നും ഇല്ലാതിരുന്ന കാലത്ത്, നിഴല്‍ നോക്കി സമയം തിരിച്ചറിഞ്ഞിരുന്ന കാലം...
മൂന്നു കിലോമീറ്റര്‍ ദൂരം ഈ ഓട്ടം ഓടണം..അച്ഛന്‍ പണിയെടുക്കുന്ന, കാട്ടൂരിലെ ചന്തയിലെത്താന്‍.
അവിടെ വൈകി, സമയം പന്ത്രണ്ടര കഴിഞ്ഞാണ് അമ്മ എത്തിയതെങ്കില്‍, ശകാരങ്ങള്‍ കേള്ല്‍ക്കേണ്ടി വരും..
മാത്രമല്ല, ആ ഭക്ഷണം അച്ഛന്‍ കഴിക്കെം ചെയ്യില്ല...

ത്യാഗ നിര്‍ബരമായ ഒരു ജീവിതത്തിന്റെ ചില ഓര്‍മ്മകള്‍...എന്തുകൊണ്ടോ മനസ്സിലൂടെ ഇന്ന് കടന്നു വന്നു. 
ഇത് ഒരു കാലഘട്ടമാണ് ... നമ്മുടെ അച്ഛനമ്മമാര്‍ കടന്നുപോയ കാലം...
ശിഥിലമാകുന്ന ഇന്നത്തെ കുടുംബ ബന്ധങ്ങള്‍ക്ക്, നാളത്തെ തലമുറ പഠന വിധേയമാക്കിയെക്കാവുന്ന ഒരു കാലം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ