2013 ഫെബ്രുവരി 24, ഞായറാഴ്‌ച

ശിവം

നിന്നെ പിരിഞ്ഞിരിക്കുംമ്പോഴാണല്ലോ 
ശൂന്യതയുടെ നിറം ഞാനറിയുന്നത് 

പിറക്കാനിരിക്കുന്ന ഉണ്ണികള്‍ 
ചിന്തകളില്‍ 
വാല്മാക്രിയെപോള്‍ 
ഇഴഞ്ഞിഴഞ്ഞു നോവിക്കുന്നു 

എന്നാണു 
നിന്നിലേക്കുള്ള സന്നിവേശം
അവര്‍ പിടഞ്ഞു മരിക്കും മുന്പേ 
നിന്റെ വരവും കാത്തിരിപ്പാണ് ഞാന്‍ !

മൌനങ്ങളെ ചുംബനം കൊണ്ട് 
അനാവൃതമാക്കാന്‍...
തണുത്തുപോയ നിമിഷങ്ങളെ 
പുണര്‍ന്നു പുണര്‍ന്നു 
ഉഷ്ണമായ് പെയ്യണം 
ആസക്തിയുടെ കെട്ടു പൊട്ടിച്ചു 
ഉന്മാധിയെപ്പോല്‍ 
ആര്‍ത്തു ചിരിക്കണം...

നിന്നില്‍ നിന്നും വേര്‍പ്പെട്ടാല്‍ 
വളളിയില്ലാത്ത ശിവനെപ്പോല്‍ 
ശവമായി തീരുമെന്നാലും!!!

നിന്നെ പിരിഞ്ഞിരിക്കുംമ്പോഴാണല്ലോ 
ശൂന്യതയുടെ നിറം ഞാനറിയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ