കാണുവാന്‍ മോഹം
നിന്റെ നുണക്കുഴിക്കവിളും
മേല്ച്ച്ചുണ്ടിനിടവശത്തഴകു-
ചേര്‍ക്കും കരിമ്പുള്ളിയും...
വിദ്യാലയ മുറ്റത്തിന്നര-
ങ്ങോഴിഞ്ഞതില്പ്പുറം
കണ്ടതില്ലാ നമ്മള്‍,
പരസ്പ്പരം അറിഞ്ഞതില്ലാ..
ഇരിപ്പുന്ടാം, നീ മറ്റൊരു
ദേശത്തരുമയാം പൈങ്കിളിപ്പോ-
ലൊരുവനു കാന്തയായ്
അരുമ മക്കള്‍ക്കമ്മയായ്...
എങ്കിലും,
അറിയുവാന്‍ മോഹം
കൌമാര പ്രണയത്തിന്നംബിളി-
പ്പൊന്മുഖം കാണുവാന്‍ മോഹം..
ഞാന്‍ വരക്കും,
ചിത്രങ്ങള്‍ ക-
ണ്ട,ല്ബുധം കൂറും, നിന്‍-
വിടര്‍ നയനങ്ങളും,
ചെറു ചിരിയും,
അരുണിമ പടര്‍ന്ന
മുഖ ക്കാന്തിയും, വീണ്ടും
ഒരു മാത്ര കാണുവാന്‍ മോഹം ...
കേള്‍ക്കുവാന്‍ മോഹം,
കൌതുകമോലും കലപിലകൂട്ടവും
പദചലനവും, പൊട്ടിച്ചിരിയും
മൃദു വചനത്തിന്‍ സൌരഭ്യവും....
വീണ്ടും, ഒരു മാത്ര
കാണുവാന്‍, കേള്‍ക്കുവാന്‍ !!
നിന്റെ നുണക്കുഴിക്കവിളും
മേല്ച്ച്ചുണ്ടിനിടവശത്തഴകു-
ചേര്‍ക്കും കരിമ്പുള്ളിയും...
വിദ്യാലയ മുറ്റത്തിന്നര-
ങ്ങോഴിഞ്ഞതില്പ്പുറം
കണ്ടതില്ലാ നമ്മള്‍,
പരസ്പ്പരം അറിഞ്ഞതില്ലാ..
ഇരിപ്പുന്ടാം, നീ മറ്റൊരു
ദേശത്തരുമയാം പൈങ്കിളിപ്പോ-
ലൊരുവനു കാന്തയായ്
അരുമ മക്കള്‍ക്കമ്മയായ്...
എങ്കിലും,
അറിയുവാന്‍ മോഹം
കൌമാര പ്രണയത്തിന്നംബിളി-
പ്പൊന്മുഖം കാണുവാന്‍ മോഹം..
ഞാന്‍ വരക്കും,
ചിത്രങ്ങള്‍ ക-
ണ്ട,ല്ബുധം കൂറും, നിന്‍-
വിടര്‍ നയനങ്ങളും,
ചെറു ചിരിയും,
അരുണിമ പടര്‍ന്ന
മുഖ ക്കാന്തിയും, വീണ്ടും
ഒരു മാത്ര കാണുവാന്‍ മോഹം ...
കേള്‍ക്കുവാന്‍ മോഹം,
കൌതുകമോലും കലപിലകൂട്ടവും
പദചലനവും, പൊട്ടിച്ചിരിയും
മൃദു വചനത്തിന്‍ സൌരഭ്യവും....
വീണ്ടും, ഒരു മാത്ര
കാണുവാന്‍, കേള്‍ക്കുവാന്‍ !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ