2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

വിപരീതം

ഇഷ്ടമല്ലെങ്കിലും, അതിരിലെ
മുത്തശ്ശിപ്ലാവ് മുറിച്ചു ഞാനിന്നലെ.

പതിവുപോലെ,ന്നുരക്കത്തില്‍
സ്വപ്നത്തില്‍,വ-
ന്നച്ച്ചന്‍ വിളിച്ചു ചോതിച്ഛതോര്‍ക്കുന്നു
"തലമുറകള്‍ വിശപ്പാട്ടിയ, പ്ലാവ-
തെന്തേ മുറിച്ചു നീ...
മാവും പിലാവും, തെങ്ങും, കവുങ്ങും
നാട്ടുവളര്‍ത്തിയതെത്രയോ ഞങ്ങള്‍
ഞങ്ങള്‍ക്ക് താങ്ങും, തണലുമായ് നിന്നവ
വിശക്കുന്ന വയറിന്റെ ദാഹം കെടുത്തവ..
വെട്ടെല്ലേ, വെട്ടി വെളിവാക്കിടല്ലേ, നിങ്ങള്‍
ജീവിത സുഖം തെടിയോടുന്ന വഴിയെ.."

അച്ച്ചനരിയുന്നുവോ..?
പ്ലാവോരടയാലമായ്‌ മാറിയതിന്നു
അയല്‍ക്കാര്‍ക്ക്
വഴക്കിന്‍ മരുന്നായ് തീര്‍ന്നതും..
തരുനിരകളാല്‍ നിങ്ങളതിരിട്ടതൊക്കെ
ചോട് മാന്തി കല്മതിലുകള്‍ തീര്‍ക്കേ..
ഒടുങ്ങുന്നു സൗഹൃദം
ഒച്ച്ചയനക്കങ്ങള്‍
മധുരം കിനിയുന്ന, തരുക്കള്‍
തണലുകള്‍...
ഒടുങ്ങട്ടെ നാലതിരുകള്‍ക്കുള്ളില്‍...
എന്റെ കാഴ്ചയും, കേള്‍വിയും
ചിന്തയും, കര്‍മ്മവും
ലോകം വിരല്‍ത്തുമ്പില്‍
കളിയാടുമീ വേളയില്‍....!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ