നിലാവ് മാഞ്ഞു, മാനം മൌനത്തിലാഴ്കെ
കിനാവില്‍ നിന്‍ മുഖം ഒളി ചിന്നി നില്‍ക്കെ
ശീതനുടുത്തൊരു ചെറു തെന്നല്‍, മനസ്സിന്‍
വാതായനത്തില്‍ മുട്ടി വിളിക്കുന്നു മെല്ലെ...
പാരിജാതപ്പൂമണം ചുറ്റിനും നിറയവേ ..
വാരിയെടുത്തു പുണര്‍ന്ന നിന്‍ കൌതുകം
ഓര്‍ത്തുപോകുന്നു ഞാ,നീവേള നീയെന്റെ
ചാരത്ത്, വന്നണഞ്ഞീടുകെങ്കില്‍, തളിര്‍- .
മേനിയില്‍ മലരായ് പൊഴിഞ്ഞുവെങ്കില്‍
മാരതാപം ഒഴിച്ചൊന്നുറക്കിയെങ്കില്‍...
പ്രിയനേ,
നീയില്ലാത്തൊരീ രാവും, കുളിരും വിഷമയം,
നിയതിക്കുപോലും വിഷാദം, പോവുക ദൂരെ,
വിരഹിതയാമെന്‍ സ്വപ്നങ്ങളെയുണര്‍ത്താതെ
തിരകളുയര്‍ത്താതെ പോവുക ദൂരെ, ദൂരേ..!!
കിനാവില്‍ നിന്‍ മുഖം ഒളി ചിന്നി നില്‍ക്കെ
ശീതനുടുത്തൊരു ചെറു തെന്നല്‍, മനസ്സിന്‍
വാതായനത്തില്‍ മുട്ടി വിളിക്കുന്നു മെല്ലെ...
പാരിജാതപ്പൂമണം ചുറ്റിനും നിറയവേ ..
വാരിയെടുത്തു പുണര്‍ന്ന നിന്‍ കൌതുകം
ഓര്‍ത്തുപോകുന്നു ഞാ,നീവേള നീയെന്റെ
ചാരത്ത്, വന്നണഞ്ഞീടുകെങ്കില്‍, തളിര്‍- .
മേനിയില്‍ മലരായ് പൊഴിഞ്ഞുവെങ്കില്‍
മാരതാപം ഒഴിച്ചൊന്നുറക്കിയെങ്കില്‍...
പ്രിയനേ,
നീയില്ലാത്തൊരീ രാവും, കുളിരും വിഷമയം,
നിയതിക്കുപോലും വിഷാദം, പോവുക ദൂരെ,
വിരഹിതയാമെന്‍ സ്വപ്നങ്ങളെയുണര്‍ത്താതെ
തിരകളുയര്‍ത്താതെ പോവുക ദൂരെ, ദൂരേ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ