ശിരസ്സറ്റ പെണ്ണൊരുവള്‍
ഇരുട്ട് കെട്ടിയ മുറിയില്‍
നൂല്‍ബന്ധമില്ലാതെ
പുറത്തേക്കുള്ള വഴി തിരയുന്നു
പൊട്ടിയ കന്യാചര്‍മ്മക്കറ
മണത്ത് മണത്ത്
പിന്നാലെയുണ്ട് വേട്ടക്കാര്‍
"എന്തുകൊണ്ട് രക്ഷപ്പെട്ടില്ലാ "
ശിരസ്സില്ലാത്ത ഉടല്‍ നോക്കി
കറുത്ത കോട്ടിട്ടവന്റെ ചോദ്യം
ഹൃദയം മുറിഞ്ഞ് കണ്ണീര്‍
ഇറ്റു വീഴുന്നത് കണ്ട്, തല കുലുക്കി
വെള്ളക്കുപ്പായക്കാരുടെ കൂട്ടച്ചിരി...
അവളുടെ ചൂണ്ടു വിരല്‍ നീളുന്നത്
എന്നിലേക്കാവല്ലേ, കര്‍ത്താവേ ...!!.
വെള്ളകുപ്പായങ്ങള്‍ ചിരി നിര്‍ത്തി
പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു....!!
ഇരുട്ട് കെട്ടിയ മുറിയില്‍
നൂല്‍ബന്ധമില്ലാതെ
പുറത്തേക്കുള്ള വഴി തിരയുന്നു
പൊട്ടിയ കന്യാചര്‍മ്മക്കറ
മണത്ത് മണത്ത്
പിന്നാലെയുണ്ട് വേട്ടക്കാര്‍
"എന്തുകൊണ്ട് രക്ഷപ്പെട്ടില്ലാ "
ശിരസ്സില്ലാത്ത ഉടല്‍ നോക്കി
കറുത്ത കോട്ടിട്ടവന്റെ ചോദ്യം
ഹൃദയം മുറിഞ്ഞ് കണ്ണീര്‍
ഇറ്റു വീഴുന്നത് കണ്ട്, തല കുലുക്കി
വെള്ളക്കുപ്പായക്കാരുടെ കൂട്ടച്ചിരി...
അവളുടെ ചൂണ്ടു വിരല്‍ നീളുന്നത്
എന്നിലേക്കാവല്ലേ, കര്‍ത്താവേ ...!!.
വെള്ളകുപ്പായങ്ങള്‍ ചിരി നിര്‍ത്തി
പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ