2013 ഫെബ്രുവരി 24, ഞായറാഴ്‌ച

അമ്മ

കാത്തിരിപ്പിന്നോടുവില്‍ 
ആറ്റു നോറ്റ് 
സൂക്ഷ്മ രേണുവായ്‌ 
ഉദരത്തിന്‍ പട്ടുമെത്തയില്‍ 
പ്രപഞ്ചം
ആലിലക്കണ്ണനായ്...

നിന്റെ ചവിട്ടിക്കുതിപ്പ് 
കുസൃതിയെന്നില്‍ പെരുക്കെ 
ശാസനകൊണ്ടു മെരുക്കി 
മുന്നോട്ടു നയിക്കും സ്വപ്നം 

പ്രപഞ്ചത്തെ ഉള്ളിലേറ്റുന്നവള്‍
സര്‍വ്വം സഹയായവള്‍ . 
ഞാന്‍,
അമ്മ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ