തരിക, ജനനീ,യെനി-
ക്കറിവിന്‍ തിരു മധുരം
ദരിദ്രനത്ഞ്ഞാനീ, ഞാന്‍
തിരുമുന്ബില്‍ നില്‍പ്പു
ശുഭ്ര വസന ധാരിണീ സുമുഖി,
ജപമാലയും പൊന്‍ വീണയുമായി
അരികെ വന്നിരിക്കണേ, എന്റെ
അറിവില്ലായ്മയില്‍ പൊറുക്കണേ
അഹങ്കാരമെന്നില്‍ തളിര്ക്കുമ്പോള്‍
ദഹിപ്പിക്കുക,ക്ഷി തന്നന്ഗ്നിയാല്‍
വഴി തെറ്റിയലയുമ്പോഴെത്തണേ
മിഴിയില്‍, വെളിച്ചമായെപ്പോഴും..
അര്‍ത്ഥിപ്പു ഞാനീ, ശുഭ വേളയില്‍
അര്‍ത്ഥമല്ല,റിവിന്‍ കല്ലോലിനീ
നര്‍ത്തനം ചെയ്യണം നാക്കില്‍
അര്‍ഹിക്കും നിമിഷങ്ങളിലോക്കെയും
അറിവാണര്‍ത്ഥമീയൂഴിയില്‍
മറികടക്കുവാന്‍, പ്രതിസന്ധിക-
ലെത്രമേലിരിക്കിലും,വരദായിനീ
ഹൃത്തടത്തില്‍ നീ വാഴണേ !!
തരിക, ജനനീ,യെനി-
ക്കറിവിന്‍ തിരു മധുരം
ദരിദ്രനത്ഞ്ഞാനീ, ഞാന്‍
തിരുമുന്ബില്‍ നില്‍പ്പുതല്ലോ...!
ക്കറിവിന്‍ തിരു മധുരം
ദരിദ്രനത്ഞ്ഞാനീ, ഞാന്‍
തിരുമുന്ബില്‍ നില്‍പ്പു
ശുഭ്ര വസന ധാരിണീ സുമുഖി,
ജപമാലയും പൊന്‍ വീണയുമായി
അരികെ വന്നിരിക്കണേ, എന്റെ
അറിവില്ലായ്മയില്‍ പൊറുക്കണേ
അഹങ്കാരമെന്നില്‍ തളിര്ക്കുമ്പോള്‍
ദഹിപ്പിക്കുക,ക്ഷി തന്നന്ഗ്നിയാല്‍
വഴി തെറ്റിയലയുമ്പോഴെത്തണേ
മിഴിയില്‍, വെളിച്ചമായെപ്പോഴും..
അര്‍ത്ഥിപ്പു ഞാനീ, ശുഭ വേളയില്‍
അര്‍ത്ഥമല്ല,റിവിന്‍ കല്ലോലിനീ
നര്‍ത്തനം ചെയ്യണം നാക്കില്‍
അര്‍ഹിക്കും നിമിഷങ്ങളിലോക്കെയും
അറിവാണര്‍ത്ഥമീയൂഴിയില്‍
മറികടക്കുവാന്‍, പ്രതിസന്ധിക-
ലെത്രമേലിരിക്കിലും,വരദായിനീ
ഹൃത്തടത്തില്‍ നീ വാഴണേ !!
തരിക, ജനനീ,യെനി-
ക്കറിവിന്‍ തിരു മധുരം
ദരിദ്രനത്ഞ്ഞാനീ, ഞാന്‍
തിരുമുന്ബില്‍ നില്‍പ്പുതല്ലോ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ