പെണ്ണെ, നിന്റെ ചന്തത്തിലാണെന്റെ
കണ്ണ്, ഇടത്തൂര്‍ന്ന കൂന്തലാല്‍ മറക്കും
നിതംബവും, വാര്തിങ്കളോളി മിന്നും
കുതുകമാം വദനവും, മനം ഇടര്‍ത്തും
മധുരമാം ചലനവും കണ്ടു കണ്ടെന്നില്‍
കാമം തളിര്ക്കെ, അക്ഷരം കൊണ്ട്
വരിഞ്ഞു മുറുക്കുവേ, പിടക്കുന്ന മിഴികളില്‍
വിരിയുന്ന പുഞ്ചിരി, എന്തോ പറയുവാന്‍
വെമ്ബുന്നുവേന്നതും അറിയവേ, നിന്നില്‍
ഇമ്ബമായ് ഞാനൊഴുകി പരക്കവേ, എന്റെ-
ബോധ തലങ്ങളില്‍ മെല്ലെ നീയുണര്‍ത്തുന്നു
പുതു കവിത, പെണ്ണേ..ധന്യനാകുന്നു ഞാന്‍!!
കണ്ണ്, ഇടത്തൂര്‍ന്ന കൂന്തലാല്‍ മറക്കും
നിതംബവും, വാര്തിങ്കളോളി മിന്നും
കുതുകമാം വദനവും, മനം ഇടര്‍ത്തും
മധുരമാം ചലനവും കണ്ടു കണ്ടെന്നില്‍
കാമം തളിര്ക്കെ, അക്ഷരം കൊണ്ട്
വരിഞ്ഞു മുറുക്കുവേ, പിടക്കുന്ന മിഴികളില്‍
വിരിയുന്ന പുഞ്ചിരി, എന്തോ പറയുവാന്‍
വെമ്ബുന്നുവേന്നതും അറിയവേ, നിന്നില്‍
ഇമ്ബമായ് ഞാനൊഴുകി പരക്കവേ, എന്റെ-
ബോധ തലങ്ങളില്‍ മെല്ലെ നീയുണര്‍ത്തുന്നു
പുതു കവിത, പെണ്ണേ..ധന്യനാകുന്നു ഞാന്‍!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ