2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

അമ്മക്ക്

എനിക്കൊളിക്കുവാനുള്ള മറയാണ് നീ 
താങ്ങാണ്, തണലാണ്‌..
നിന്റെ തലോടലില്‍
ഞാന്‍ മയങ്ങുന്നു, മറക്കുന്നു,
പുനര്‍ജ്ജനിക്കുന്നു... 

മനസ്സിന്റെ വേവലാതികള്‍
തപിപ്പിചിടുമ്പോള്‍, 
നീ-
കേള്‍ക്കുവാനുള്ള ശ്രവണമാണ് 
ആശ്വസിപ്പിക്കും കരങ്ങളാണ് 
മൊഴിയും വാക്കുകളാണ്
തെളിയും വെളിച്ചമാണ്.

അമ്മേ, 
ഒടുങ്ങാത്ത മോഹങ്ങള്‍ക്ക് 
അടിമയായി, ഞാന്‍ 
ദേശാന്തര ഗമനങ്ങളില്‍ 

നോക്കുവാനാളില്ലാതെ 
നീ യിന്നേതോ സദനത്തില്‍ 
എന്നെയും ഓര്‍ത്ത്‌ 
കണ്ണീര്‍ വാര്‍ക്കുന്നത്...
നിന്റെ 
ഒച്ചയില്ലാ വാക്കില്‍ നിന്നും 
കണ്ടെടുക്കുന്നു...
നിന്റെ കണ്ണുകളില്‍ 
തുണിയില്ലാത്തൊരുണ്ണിയായ് 
ഇപ്പോഴും 
ഞാനോടി കളിക്കുന്നുണ്ട്... 

അമ്മേ 
എന്നാണു,
എന്റെയീ പാപങ്ങള്‍ 
ഇറക്കി വെച്ച്, ഞാന്‍ 
നിന്നിലെക്കെത്തുന്നത്...

ചിരിക്കുവതെങ്ങിനെ..?

നിന്‍ പുഞ്ചിരിയൊന്നു മാത്രം 
മതിയെന് പൈതലേ..
ദുരിതം മറക്കുവാന്‍, ദിനങ്ങളെത്രയും 
ശുഭ്രമായീടുവാന്‍...

പല്ലില്ലാ മോണ കാട്ടി നീ 
ചിരി തൂകീടവേ, ശമിക്കുന്നു 
പരിഭവങ്ങള്‍, ഭ്രാന്തമാം ആവേശങ്ങള്‍ 
ജ്വലിക്കും കോപങ്ങള്‍...

അറിയുന്നതില്ല നീ 
ചരിതങ്ങള്‍, ലോക ക്രമങ്ങള്‍ 
അറിയാതിരിക്കുന്നതല്ലോ സുഖം 
"വെളിച്ചം ദു:ഖമാണല്ലോ ഉണ്ണീ!!"

നീ ചിരിപ്പതു കാണുമ്പോഴും 
നീറുകയാണ് നെഞ്ചം, കഞ്ഞേ-
ചിരിക്കുവതെങ്ങിനെയാണ് ഞാന്‍ .. 
ഭൂമിയുടെ മറു കോണില്‍ നിന്നും 
മുറിപ്പെട്ട ഉണ്ണികള്‍,
നിലവിളിക്കുമ്പോള്‍ ..... 
അഹന്തയുടെയും, 
അധികാരത്തിന്റെയും തണല്‍ പറ്റി 
നിറത്തോക്കുകള്‍ 
ഗര്ജ്ജിച്ച്ചുകൊണ്ടിരിക്കുമ്പോള്‍...
നിര്‍ദ്ദനര്‍, നിരാലംബാര്‍,
നിരായുധര്‍..
നിലവിളിക്കുകയല്ലാതെ 
എന്ത് ചെയ്യാന്‍?
അവരുടെ വേദനകള്‍ 
എന്റെതാകുമ്പോള്‍ 
ഉണ്ണീ,
ചിരിക്കുവതെങ്ങിനെ ഞാന്‍!!

ഒറ്റയാന്‍

എന്നിലില്ലാത്തതിനെ പെരുപിച്ചു 
എന്റെ ചിത്രം വരക്കരുത്‌...
എനിക്കറിയാം, മേഘങ്ങള്‍ 
എന്നെ തൊട്ടു വിളിക്കുന്നത്‌ 

ഒറ്റക്കായവന്റെ, സങ്കടങ്ങളില്‍ 
ആരും പങ്കു ചേരുന്നില്ല 
ഇസ്സങ്ങളില്ലെങ്കില്‍,
ജാതിയില്ലെങ്കില്‍ അവനു 
മതബോധമില്ലെങ്കില്
എത്രമേല്‍ സത്യമായിരുന്നാലും....

പരസ്പ്പരം കക്ഷി ചേര്‍ക്കാന്‍ 
പോരടിക്കുമ്പോഴും 
നിങ്ങള്ക്ക് വേണ്ടത് 
എന്നെ പൊതിഞ്ഞു നില്‍ക്കുന്ന 
വര്‍ണ്ണ കമ്പളങ്ങളാണ് 
തുറന്നിട്ട വഴികളല്ല... 

വാക്കുകള്‍ മുറിച്ചെടുത്തു 
നിങ്ങള്‍ക്കായ് 
പാകപ്പെടുത്തുമ്പോള്‍ 
ഞാന്‍ മരണം വരിക്കുന്നു...

ഞാന്‍ പാടുന്നത്, 
കറകളെ കഴുകിയെടുക്കാന്‍..
ഇരുന്ടുപോകുന്ന,
എന്റെ ആകാശത്തെ 
അലക്കിയലക്കി 
വെളുപ്പിക്കാന്‍...

എന്റെ വാക്ക്,എന്റെ സ്വപ്നം 
ഒറ്റയാന്റെ ജല്പ്പനങ്ങള്‍..!!

മാപ്പ്

കള്ളത്തരങ്ങളുടെ,
കൊലപാതകങ്ങളുടെ
കൂട്ടികൊടുപ്പുകളുടെ
വഞ്ചനകളുടെ 
ഞങ്ങളുടെ, എല്ലാ 
കൊള്ളരുതായ്മകളുടെയും
വിനിമയം അങ്ങയിലൂടെ..!!!

അങ്ങയുടെ കാഴ്ചപാടുകള്‍
വെറും പാഴ്ക്കിനാവുകള്‍..
വേണ്ടത്, ശുഭ്രാവര്ന്നത്തിലുള്ള
തുണിയൊന്നു മാത്രം...
മറക്കാന്‍ ഒളിക്കാന്‍...
കാപട്യത്തിന്റെ മുഖം മൂടി! 

നന്ദി, ഗോട്സേയ്ക്ക്..
വര്‍ത്തമാന കാല 
ദുരിതങ്ങളില്‍ നിന്നും 
ഇല്ലായ്മ ചെയ്തതിനു !!

മഹാത്മാവേ മാപ്പ്, 
അങ്ങയുടെ ചിത്രം 
കടലാസ് നോട്ടില്‍ 
ആലേഖനം ചെയ്തു, 
ഞങ്ങളുടെ കൊള്ളരുതായ്മകളിലൂടെ 
കൊല്ലാകൊല ചെയ്യുന്നതിന്.

പ്രണയത്തിന്റെ ബാക്കിപത്രം

നിന്നെ ചൂടിക്കാ-
നില്ലയെന്‍ കയ്യില്‍
ഓമനേ...
വസന്തങ്ങളൊന്നും..!

ദുരിതം ചവച്ചിരിക്കു,മിന്നീ
സായാഹ്ന ത്തിണ്ണയില്‍
പോയനാളുകലോര്‍മ്മകലായ്
ശേഷിപ്പൂ..യെന്നകതാരിന്‍
ചെല്ലച്ചെരുപ്പെട്ടിയില്‍ !

കൊതിച്ച്ചതില്ലേ..നാ-
മോന്നിച്ചിരിക്കുവാന്‍
ഉണ്ണുവാന്‍, ഊയലാടുവാന്‍...

അന്ന് 
ഞാന്‍ കണ്ട
നിന്റെ കണ്ണില്‍
ഇന്ന്, 
കാണ്മതില്ല..
പ്രണയം പൂത്ത സന്ധ്യകള്‍...
നാണം തൊടുകുറി ചാര്‍ത്തിയ 
കുംന്കുമ കവിളുകള്‍..

ഇന്ന് നീ വന്നു നില്‍ക്കുന്നു...
പെരമാക്കള്‍ക്കൊരംമൂമയായ്‌ ..
എന്നില്‍ പിറക്കാതെ പോയ
മക്കള്‍ക്കൊരമ്മയായ്....

ഇപ്പോഴും,
ഞാന്‍ 
അനാഥന്‍...
പണ്ടേപ്പോലെ 
പ്രണയം ചുമന്നേ നടപ്പവന്‍.

ദൈവത്തിന്റെ രൂപങ്ങള്‍

വേനല്‍ ഉരുകിയൊലിക്കുന്ന ആഗസ്റ്റ്‌ മാസം..
എന്റെ ഡ്രൈവിംഗ് പഠന വേളയിലെ ഒരു ദിവസം.
രാവിലെ ഇറങ്ങിയതാണ് വീട്ടില്‍ നിന്ന്. 
ഏതാണ്ട് പത്തു മുപ്പതു കിലോമീറ്റര്‍ അകെലെയുള്ള ഡ്രൈവിംഗ് സ്കൂള്‍ വരെ വണ്ടി ഓടിച്ചു, സ്കൂളില്‍ എത്തി കഴിഞ്ഞാല്‍, വണ്ടിയുടെ എ. സി എല്ലാം ഓഫാക്കി ഡ്രൈവര്‍ അങ്ങ് പോകും...പിന്നെ ഒരു മണിക്കൂറോളം..നമ്മുടെ സ്വന്തമാണ് വണ്ടി. കയറ്റവും ഇറക്കവും പഠിക്കുക, പാര്‍ക്കിംഗ് ചെയ്യാന്‍ പഠിക്കുക, അങ്ങിനെ അത്രയും സമയം ഉപയോഗപപെടുത്തിക്കോലനം..അതാണ്‌ ചിട്ട. .
ആ സമയം കഴിയുമ്പോഴേക്കും, വിയര്‍ത്തു കുളിച്ചിരിക്കും..തൊണ്ട വരണ്ടു തളര്‍ന്നു തുടങ്ങും..സാദാരണ..ഒരു കുപ്പിയില്‍ വെള്ളം കരുതാറുണ്ട്‌ കയ്യില്‍..പക്ഷെ അന്ന് അത് മറന്നു...പിന്നെ ഓര്‍ത്തപ്പോള്‍ കരുതി കയ്യില്‍ പൈസ ഉണ്ടല്ലോ സ്കൂളിലെ കാന്റീനില്‍ നിന്നും വാങ്ങാം...
അന്നത്തെ ഡ്രൈവിംഗ് കഴിഞ്ഞു..തൊണ്ട നേരത്തെ പറഞ്ഞ പോലെ വരണ്ടിരിക്കുന്നു., വെള്ളം കുടിച്ച്ചേ പറ്റു...മാത്രമല്ല മൂത്ര കല്ല്‌, മൂത്ര പഴുപ്പ് അങ്ങിനെയുള്ള വേവലാതികള്‍ വേറെയും.
ഞാന്‍ വേഗം കാണ്ടീനിലേക്ക് ഓടിക്കയറി..പേഴ്സ് തുറന്നു..ഒഹ്ഹ..നാശം ചില്ലാരയോന്നുമില്ല ..ഉള്ളതോ..വലിയ നോട്ടുകള്‍ മാത്രം.. 
എന്തെങ്കിലുമാകട്ടെ...കഴുത്തില്‍ കെട്ടിയ ടയ്യിടെയും, റീ ബാന്‍ ഗ്ലാസ്സിന്റെയും പവറില്‍..വലിയ നോട്ടില്‍ നിന്നും ഒന്നെടുത്തു കടക്കാരന് നേരെ നീട്ടി..തെല്ലൊരു അധികാരത്തോടെ തന്നെ ഞാന്‍ പറഞ്ഞു.."ഒരു കുപ്പി വെള്ളം..താ" 
കൌണ്ടറില്‍ നില്‍ക്കുന്നയാല്‍...തിരക്കില്‍ നിന്നും കന്നെടുത്തു എന്റെ കയ്യിലേക്ക് നോക്കി...പിന്നെ അയാള്‍ വീണ്ടും തന്റെ ജോലിയില്‍ വ്യപ്രുതനായി....
എനിക്കൊരു സംശയം...ഇനി ഹിന്ടിക്കരാണോ മറ്റോ ആണോ...ഞാന്‍ വീണ്ടും ഭാഷ മാറ്റി പ്രയോഗിച്ചു, ഗൌരവം വിടാതെ തന്നെ....."ഏക്‌ പാനി ധേതോ"..
അയാള്‍ വീണ്ടും എന്നെ നോക്കി...
"ഇവിടെ ചില്ലരയില്ല...ഒരു നൂറു ഫില്‍‌സ് കൊണ്ട് വാ"... പിന്നെ അയാള്‍ സ്വയം പറയുന്നതും എന്റെ ചെവിയില്‍ പതിഞ്ഞു..ഒരു കുപ്പി വെള്ളത്തിനു പത്തു ദിനാറും കൊണ്ട് വന്നിരിക്കുന്നു...രാവിലെ തന്നെ ഇറങ്ങിക്കോളും...
എന്റെ തൊണ്ട കൂടുതല്‍ വരണ്ടിരിക്കുന്നു...കൂടാതെ അയാളുടെ പിരുപിരുപ്പും...നാക്ക് ഇറങ്ങിപ്പോയത് പോലെ...വെള്ളം കുടിച്ചില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ വീണു മരിക്കും...
ഞാന്‍ ആകെ ഒന്ന് വീക്ഷിച്ചു...ചില്ലറ കിട്ടാന്‍...
ഒന്ന് രണ്ടു പേരുടെ അരികില്‍ നോട്ടുമായി ചെന്ന്..ചില്ലറക്കായി....ഇല്ല, അവരുടെ കയ്യിലൊന്നും ഇല്ല...ഞാന്‍ വീണ്ടും കാന്റീനിലെ ആളെ നോക്കി...എന്തെങ്കിലും ദയ..
അയാള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ല..ഒന്ന് കൂടി ശ്രമിക്കാം...ഒരു മലയാളിയല്ലേ...ഒരു പക്ഷെ ചില്ലറ ഉണ്ടായിട്ടും, തരാനുള്ള മടി കൊണ്ടായല്ലോ...ഒന്നപെക്ഷിച്ചു നോക്കാം..
ഞാന്‍ വീണ്ടും അയാള്‍ക്ക്‌ മുന്നിലേക്ക്‌ ചെന്നു..വളരെ താഴ്മയോടെ...വരണ്ട നാക്കില്‍ നിന്നും അക്ഷരങ്ങള്‍ കുറേശ്ശെ പുറത്തു വന്നു. "ആരുടെ.. കയ്യിലും ചില്ലറ... ഇല്ല.. ..ഞാന്‍ കുറെ ശ്രമിച്ചു....." ടായ്യും കൂളിംഗ് ഗ്ലാസ്സും ധരിച്ച ഞാനെങ്ങനെ ചില്ലറക്ക് വേണ്ടി ഇറക്കും...എന്റെ ബോധം ഞാന്‍ മനപൂര്‍വം മറച്ചു...
"തന്നോടല്ലേ പറഞ്ഞെ..ഇവിടെ ചില്ലറ ഇല്ലാന്ന് ..." അതും പറഞ്ഞു അയാള്‍ സാന്റ് വിച്ചു ഉണ്ടാക്കാനുള്ള തിരക്കിലേക്ക് മറിഞ്ഞു..

ഞാന്‍ അസ്വസ്ഥതനാകാന്‍ തുടങ്ങി...എന്താ ചെയ്യാ..ഞാന്‍ കണ്ണട മുകത്ത് നിന്നും എടുത്തു..ബാഗില്‍ തിരുകി, ചുറ്റും നോക്കി....
അപ്പുറത്ത്..രണ്ടു മൂന്നു പേര്‍ പണിയെടുക്കുന്നു...അതിലൊരാള്‍..കാന്ടേനിലെക്കു വരുന്നു..ഞാന്‍ അയാളെ നോക്കി നിന്നു..ഒന്ന് രണ്ടു കോളയും, കുപ്പി വെള്ളവും വാങ്ങി അയാള്‍ തിരിഞ്ഞു..
"മലയാളിയാണോ"..ഞാന്‍ ചോതിച്ചു.
"അതെ..."
"ഇതാ."കയ്യിലിരുന്ന നോട് അയാള്‍ക്ക്‌ നീട്ടി "ചില്ലറ ഉണ്ടോ..."
ഒരു ചെറു ചിരിയോടെ...അയാള്‍ എന്നെ നോക്കി. അഴുക്കു പുരണ്ട വസ്ത്രം നനഞ്ഞു..ഒട്ടിയിരിക്കുന്നു.. ."അയ്യോ...ഇതിനെല്ലാം ചില്ലറ തരണമെങ്കില്‍ അടുത്ത മാസം ആവണം, ശമ്പളം കിട്ടണം."..."അവിടെ, കടയില്‍ ഇല്ലേ..?"
"ഇല്ല...ഒരു കുപ്പി വെള്ളം വാങ്ങാന.." ഞാന്‍.
"ഓ..അതായിരുന്നോ.." അയാള്‍ ചെളിയും വിയര്‍പ്പും കലര്‍ന്ന ഷര്‍ട്ടിന്റെ കീശയില്‍ കയ്യിട്ടു നൂറു ഫില്‍‌സ് എനിക്ക് നേരെ നീട്ടി.
"എയ്യ് ..അത് വേണ്ട..."
"സാരമില്ല...വെള്ളം കുടിക്കാനല്ലേ ..?" അയാള്‍ ഒന്ന് പുഞ്ചിരിച്ചു നടന്നു പോയി.
ഞാന്‍ മുകളിലേക്ക് നോക്കി. കത്തുന്ന സൂര്യന്‍..നോക്കാന്‍ വയ്യ...എന്നിട്ടും ഞാന്‍ കണ്ടു ആ സൂര്യമുഘത്തു..ഒരു ചിരി.
ഒരു പാട് പണം പണം കയ്യിലിരുന്നിട്ടും, ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നതിന്റെ നിസ്സാരതയെപ്പട്ടി..ചിന്തിച്ചു ഞാന്‍ കാന്ടേനിലെക്കു നടന്നു.

ഞാന്‍..

ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴാണ്
സങ്കടങ്ങള്‍ എന്നെ വേട്ടയാടുന്നത്..
പോയ കാലത്തെ ദുരിതങ്ങള്‍ 
എന്നില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്നത്..
പ്രവാസത്തിന്റെ,
ഞാനറിയാത്ത മുഖങ്ങള്‍ 
മുന്പില്‍ നിവര്‍ന്നു നില്‍ക്കുന്നത്..
ആടുജീവിതങ്ങള്‍ നിലവിളിക്കുന്നത്..
കത്തുന്ന വെയിലിലും,
ദിനാറിന് വേണ്ടി
കുപ്പത്തൊട്ടികളില്‍ കമിഴ്ന്നു കിടന്നു
ഒഴിഞ്ഞ കുപ്പികള്‍ പെറുക്കുന്നത്...
വഴിയോരത്ത് കപ്പലണ്ടി വില്‍ക്കുന്നത്..
ഓടിപ്പോകും വണ്ടികള്‍ക്കരികെ
ഒരു രൂപയുടെ കുപ്പിവെള്ളം നീട്ടുന്നത്...
ഞാന്‍ കുടിച്ച്ചുതീര്‍ക്കുന്ന
മദ്യത്തിന്റെ മണം
എന്നോട് വെറുപ്പ്‌ തീര്‍ക്കുന്നത്..
ഒറ്റയ്ക്ക് നടക്കുമ്പോഴാണ്..
സങ്കടങ്ങള്‍
എന്നിലേക്ക്‌ ഒഴുകിയെത്തുന്നത്..
എന്നിലെ സ്വത്വം ഉണര്ന്നെനീക്കുന്നത്..

തേര്‍വാഴ്ച

പതിവ് പോലെ നിലാവ് നോക്കി, ആകാശത്തിന്റെ സൌന്ദര്യം നോക്കി, അച്ഛമ്മയില്‍ നിന്നും വരുന്ന കഥകളും, അനുഭവങ്ങളും കേട്ടിരിക്കുംബോഴാണ്, അച്ഛമ്മ മെല്ലെ എന്നെ തോണ്ടി വിളിച്ചത്...
അച്ഛമ്മ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് ഞാനും നോക്കി.."അതാ, കണ്ടോ തേര്‍വാഴ്ചയുടെ പോക്ക്..."
കുറ്റാ കുറ്റിരുട്ടത്തു, അങ്ങ് പടിഞ്ഞാറേ അതിരിലൂടെ ഒരു തീനാളം, കടന്നു പോകുന്നു. ഞാന്‍ വിസ്മയത്തോടെയും, അല്‍പ്പം ഭയത്തോടെയും നോക്കി കണ്ടു.
അന്ന്, കരണ്ടോന്നും നമ്മുടെ ചുറ്റുവട്ടത്ത് എത്തിയിരുന്നില്ല..മാത്രമല്ല...ഞങ്ങളുടെ വീട് കഴിഞ്ഞാല്‍ പിന്നെ കാടും പടലവും ഇടതൂര്‍ന്ന പറമ്പാണ്..
"ഇങ്ങാട്ട് പോരേടാ ചെക്കാ...ഇന്ന് വെള്ളിയാഴ്ച്ചാ.."
അച്ഛമ്മ ഇരുന്നിരുന്ന പായില്‍ നിന്നും തട്ടി പിടഞ്ഞെഴുന്നേറ്റു കൊണ്ട് എന്നെ വിളിച്ചു. " വാ അകത്തേക്ക് പോകാം"..
ചിമ്മിനി കുപ്പിയും, കയ്യിലെടുത്തു ഞാന്‍ അച്ഛമ്മയുടെ പിന്നാലെ കൂടി...ഇടയ്ക്കു ഒളിക്കന്നിട്ടു നോക്കി..തേര്‍വാഴ്ച പോയികഴിഞ്ഞോന്നു അറിയാന്‍..
പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ കേട്ടു, തെക്കേതിലെ അമ്മുചോത്തി..മരണപ്പെട്ടു.
കുറച്ചു കഴിഞ്ഞു, അച്ചമ്മയോടൊപ്പം, ഞാനും പുറപ്പെട്ടു..മരിച്ച അമ്മുചോത്തിയെ കാണാന്‍. 
വടക്കേ പാട്ടിലെ വേണു നായരുടെ വീട്ടിലെ അടുക്കലപ്പനിക്കാരിയാണ് അമ്മുചോത്തി..
അവരുടെ ഭര്‍ത്താവ്, വേലായുധേട്ടന്‍, കൂലിപ്പനിക്കാരനാണ്...കിണറു പണിയാണ് പ്രധാനം...
ഞങ്ങള്‍ ചെല്ലുമ്പോള്‍ ആളുകള്‍ കൂടിയിട്ടുണ്ട്...അമ്മുചോത്തിയെകാണാന്‍, അച്ഛമ്മ എന്നെ അനുവദിച്ചില്ല. 
കഴുത്തില്‍ വിലങ്ങനെ ഒരു മുരിവുണ്ടത്ത്രെ..ആളുകള്‍ അടക്കം പറയുന്നത് കേട്ടു...തെര്വാഴ്ച്ചയുടെ മുന്നില്‍ പെട്ടിട്ടാത്രേ...
ഓ..തേര്‍വാഴ്ച ആളെ കൊല്ലേം ചെയ്യോ...എനിക്ക് പേടിയായി..
"വെള്ളിയാഴ്ചെം, ചോവ്വഴ്ചെം രത്ത്രി ഒരു നേരം കഴിഞ്ഞാ വീടിനകാത്തുന്നു പുരത്തിരങ്ങാണ്ടുന്നു..എത്ര വട്ടം അവളോട്‌ പറഞ്ഞിരിക്കുന്നു..ചോരേം നീരും ഉള്ള പ്രകൃതല്ലേ...പോരാത്തതിന്, രണ്ടാമത്തതിനെ മൂന്നു മാസം വയറ്റിലും ...." അമ്മുചോത്തിയുടെ ബന്ധുക്കളാരോ ആകണം..അച്ഛമ്മയോട്‌ പറഞ്ഞത്.
വെലായുധ്ട്ടനാനെങ്കില്‍, രണ്ടു വയസ്സ് കാരന്‍ രാജുവിനെ തോളില്‍ കിടത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു...
"ഇതേ...തെര്വാഴ്ച്ചോന്നും അല്ലാ...എനിക്കറിയാം എന്താ ചെയ്യന്ടെന്നു..."
പോലീസും അന്വേഷണങ്ങളും ഒന്നുമുണ്ടായില്ല...പത്തു നാല്‍പ്പതു കിലോമീറ്റെര്‍ ദൂരെയാണ് പോലിസ് സ്റ്റേഷന്‍..അന്ന് കാലത്ത് ആരും അന്വേഷണം, കേസ്സ് അതിനൊന്നും മുതിരാറില്ലല്ലോ.
ഉച്ചക്ക് ശേഷം, അമ്മുചോതിയുടെ ശവം അപ്പുറത്തെ പറമ്പില്‍ കുഴിച്ചു മൂടി.
വെലായുധേട്ടനും മകനും ഒറ്റക്കായി...
രാവിലെ മകനെ അടുത്ത വീട്ടില്‍ ആക്കി വേലായുധേട്ടന്‍ പണിക്കു പോകും.
ഒന്ന് രണ്ടു വര്‍ഷങ്ങള്ള്‍ക്ക് ശേഷം, ഒരു കിണറു പണിക്കിടെ മണ്ണിടിഞ്ഞു വീണു വേലായുധേട്ടന്‍ മരിച്ചു. വെലായുധേട്ടന്റെ മകനെ വെലായുധേട്ടന്റെ പെങ്ങള്‍ കൊണ്ട് പോയി.
പിന്നെ ഇടയ്ക്കിടെ അവന്‍ ആ പരിസരത്തു വന്നു പോകും. പക്ഷെ, 
ഞാന്‍ കാണുന്നത് ധാ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്നാണ്..
വളര്‍ന്നിരിക്കുന്നു..ഉം.. ആളുകള്‍ പറയുന്നത് ശരിതന്നെ...
ഞാനും സൂക്ഷിച്ചു നോക്കി. അവന്റെ രൂപത്തിലും, ഭാവത്തിലും വടക്കെപ്പാട്ടെ വേണു നായരുടെ ഒരു ചായ!!
എന്റെ മനസ്സിലൂടെ പണ്ടത്തെ തേര്‍വാഴ്ചയുടെ വെളിച്ചം പുതിയ ഒരറിവായ് കടന്നു പോയി.

കവി

അര്‍ത്തമാറിയാത്ത,
ദുര്‍ഗ്രാഹ്യ പദങ്ങളാല്‍
നാല് വരികള്‍ ചമച്ചു
കവിതയെന്നു ഞാന്‍ പോസ്ടവേ
ചൊല്ലുന്നൂ ചിലര്‍,
ഗംഭീരം...പഠനവിധേയം,
പോസ്റ്റ്‌ മോഡേന്‍,
ഉത്തരാധുനികം, 
വയ്യ,
ലൈക്കുകള്‍ കൊണ്ടുള്ള ചുംബനം..
ഞാനുമൊരു കവിയായോ...?
എനിക്കുമൊരു സംശയം!!!

കാലം.

മോനെ നിഴല്‍ എവിടെ എത്തി...
അകത്തു നിന്നും അമ്മ 
വെറുതെ, കിഴക്ക് കാണുന്ന പാടത്തെ പച്ചപ്പില്‍ നിന്നും കണ്ണെടുത്ത്‌ ഞാന്‍ പറഞ്ഞു.."ചവിട്ടുപടിയോളം എത്തി അമ്മെ.."
'ഓ ..നാശം ഇന്ന് നിന്റെ അച്ഛന്‍ ഉണ്ണില്ല..."
ചവിട്ടുപടിയോളം, വീടിന്റെ ഇറയുടെ നിഴല്‍ എത്തിയാല്‍ സമയം പന്ത്രണ്ടു കഴിഞ്ഞു എന്ന് സാരം..
മേലെ ഒരു രണ്ടാം മുണ്ട് എടുത്തിട്ടു, ചോറും കറികളും അടങ്ങിയ പാത്രം കുട്ടയിലെടുത്തു വെച്ച് അമ്മ വേഗം നടന്നു....
നടന്നു എന്ന് പറയുന്നതിലും, ഓടി എന്ന് പറയുന്നതായിരിക്കും ശരി.....
വാച്ചും ക്ലോക്കുമോന്നും ഇല്ലാതിരുന്ന കാലത്ത്, നിഴല്‍ നോക്കി സമയം തിരിച്ചറിഞ്ഞിരുന്ന കാലം...
മൂന്നു കിലോമീറ്റര്‍ ദൂരം ഈ ഓട്ടം ഓടണം..അച്ഛന്‍ പണിയെടുക്കുന്ന, കാട്ടൂരിലെ ചന്തയിലെത്താന്‍.
അവിടെ വൈകി, സമയം പന്ത്രണ്ടര കഴിഞ്ഞാണ് അമ്മ എത്തിയതെങ്കില്‍, ശകാരങ്ങള്‍ കേള്ല്‍ക്കേണ്ടി വരും..
മാത്രമല്ല, ആ ഭക്ഷണം അച്ഛന്‍ കഴിക്കെം ചെയ്യില്ല...

ത്യാഗ നിര്‍ബരമായ ഒരു ജീവിതത്തിന്റെ ചില ഓര്‍മ്മകള്‍...എന്തുകൊണ്ടോ മനസ്സിലൂടെ ഇന്ന് കടന്നു വന്നു. 
ഇത് ഒരു കാലഘട്ടമാണ് ... നമ്മുടെ അച്ഛനമ്മമാര്‍ കടന്നുപോയ കാലം...
ശിഥിലമാകുന്ന ഇന്നത്തെ കുടുംബ ബന്ധങ്ങള്‍ക്ക്, നാളത്തെ തലമുറ പഠന വിധേയമാക്കിയെക്കാവുന്ന ഒരു കാലം.

പ്രതിച്ഛായ

അയാള്‍ അവിടെ ഇല്ലെന്നും , അവര്‍ ഒറ്റക്കെ ഉണ്ടാകുവേന്നരിയാമായിരുന്നിട്ടും
ആ നട്ടുച്ച നേരത്ത് ഞാന്‍ എന്തിനാണ് അവിടേക്ക് കയറിച്ചെന്നത്‌...?
എന്നെ കാണുമ്പോള്‍ അവരുടെ ഇമകളിലെ ചലനങ്ങളും, ഇടയ്ക്കു ചുണ്ടുകള്‍ നനക്കുന്നതും, പലപ്പോഴും എന്നില്‍ ഒരാവേശമാകാറുണ്ട്.
എന്താണ് അവര്‍ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.
വായിച്ചറിഞ്ഞ ചില പുസ്തകങ്ങളുടെ പിന്ബലത്തിലാണ്, 
അവരുടെ ചലനങ്ങള്‍ക്ക്, എന്നോടുള്ള പെരുമാട്ടങ്ങള്‍ക്ക്‌ ഞാന്‍ നിര്‍വചനം കണ്ടെത്തിയത്...
പലപ്പോഴും ഫോണില്‍ വിളിച്ചു സംസാരിചെങ്കിലോ എന്ന് തോന്നും..
പക്ഷെ, ഫോണെടുത്തു നമ്പര്‍ അടിക്കാന്‍ തുടങ്ങുമ്പോള്‍, വരും ഉള്ളില്‍ നിന്ന് ഒരു വിലക്ക്.
"ഏയ്‌.. നീ ചെയ്യാന്‍ പോകുന്നത് തെറ്റാണു.. "
ഒടുവില്‍..അയാളില്ലാത്ത സമയത്ത് അവളെ കാണണമെന്നും, സംസാരിക്കണമെന്നും, കുറെ നേരം അവരോടൊപ്പം ചിലവഴിക്കനമെന്നും തീരുമാനിച്ചു.
ഇന്നലെ കഴിച്ചതില്‍ അല്‍പ്പം ബാക്കി ഉണ്ടായിരുന്നു കുപ്പിയില്‍. അത് ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു വലിച്ചു കുടിച്ചു..ഒരു ധൈര്യത്തിന്.

അവരുടെ വീട്ടിലേക്കു കയറുമ്പോള്‍. ചുറ്റുപാടും നോക്കി, ആരും കണ്ടില്ലെന്നു ഉറപ്പാക്കി. 
കാള്ളിംഗ് ബെല്ലില്‍ അമര്‍ത്തുമ്പോള്‍ വിരലുകള്‍ വിറച്ചു..രണ്ടു മൂന്നു വട്ടം അമര്ത്തേണ്ടി വന്നു ബെല്ലില്‍..
വാതില്‍ തുറന്നു അവര്‍ പുറത്തേക്ക് എത്തി നോക്കി.
അവര്‍ ഉറങ്ങുകയായിരുന്നെന്നു തോന്നുന്നു...എന്നും വളരെ കൃത്യതയോടെ കണ്ടിട്ടുള്ള അവരുടെ ഒതുക്കമില്ലാത്ത മുടി അങ്ങിനെ തോന്നിപ്പിച്ചു.
"ഞാന്‍ ശല്യപ്പെടുത്തിയോ...?"
അവരുടെ പുഞ്ചിരിക്കു മറുപടിയെന്നോന്നം ഞാന്‍ അറിയാതെ ചോതിച്ചു.
"വരൂ..അകത്തിരിക്കു"..അവര്‍ വാതില്‍ തുറന്നു."എന്തെ ഈ വഴിക്ക്...അതും ഇത്രയും ചൂടുള്ള സമയത്ത്.."
ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു..ചൂടിന്റെ കാഠിന്യം. 
എന്നാലും എന്റെ കണ്ണുകള്‍ സ്ഥാനം തെറ്റി കിടന്ന അവരുടെ ബ്രായുടെ കറുത്ത വള്ളികളിലായിരുന്നു.. അവരുടെ വെളുത്ത ചുമലുകള്‍ക്ക് കൂടുതല്‍ ഭംഗി..
എന്റെ നോട്ടം കണ്ടിട്ടാകണം വള്ളിയെ അവര്‍ ബ്ലൌസിന്നുള്ളിലേക്ക് തിരുകി.
"ചേച്ചി കുടിക്കാന്‍ കുറച്ചു വെള്ളം തരു."..എന്റെ നോട്ടം ഞാന്‍ പിന്‍വലിച്ചു, 
അവര്‍ക്ക് എന്നെ പറ്റി എന്ത് തോന്നിയോ ആവോ..വെള്ളം എടുക്കാന്‍ മുറിയിലേക്ക് നടക്കുന്നതിനിടയില്‍ മനസ്സില്‍ ഒരു ഉടക്ക്.
ഇതു വരെ എല്ലാവരില്‍ നിന്നും കേട്ട നല്ല വാക്കുകള്‍ക്കു മറുപുറം ഉണ്ടായിക്കൂടാ.. 
ഗ്ലാസില്‍ തണുത്ത വെള്ളവുമായി അവര്‍ വന്നു..വെയിലത്ത് പത്തു പതിനഞ്ചു മിനിറ്റു നടന്നതാവാം, കഴിച്ച മദ്യത്തിന്റെ ചൂട് നഷ്ട്ടപെട്ടിരിക്കുന്നു.
ആര്‍ത്തിയോടെ ഒറ്റ ശ്വാസത്തില്‍ കുടിച്ചു തീര്‍ത്തു..
"ഇനി വേണോ.."
വേണ്ടെന്നു ഞാന്‍ തലയാട്ടി. നെഞ്ചു പടപടാന്നു മിടിക്കുന്നു.."ഞാന്‍ പോകട്ടെ.."
" കുറച്ചു നേരം ഇരിക്കു...ചേട്ടന്‍ ഇപ്പൊ വരും., ഊണ് കഴിച്ചിട്ടു പോകാം.."
"ഇല്ല.. ഞാന്‍ വെറുതെ..ഈ വഴി പോയപ്പോ കേറിയെന്നെ ഉള്ളു,..പിന്നെ വരാം"..
അവര്‍ പുഞ്ചിരിച്ചു..നല്ല ബന്ഗിയാണ്‌ അവരുടെ ചിരി കാണാന്‍.
ഞാന്‍ വേഗം പുറത്തു കടന്നു...
ഭാഗ്യം..പരിചയമുള്ള മുഘങ്ങളൊന്നും തന്നെ ഇല്ല. ആളുകള്‍ക്ക് ഇത് മതിയല്ലോ..എന്തെങ്കിലും പറഞ്ഞുണ്ടാക്കാന്‍. 
മനസ്സിന്റെ വേവലാതി എന്റെ നടത്തത്തിനു വേഗം കൂട്ടി.

"ശവര്‍മ്മ"

വളരുന്നൂ ഞാന്‍..
എന്റെതായതൊക്കെയും
സ്വന്തമായതൊക്കെയും
വിട്ടൊഴിഞ്ഞു, ഇട്ടെറിഞ്ഞു
പടിഞ്ഞാരിന്‍ ദിക്കു നോക്കി..
പന പോലെ വളരുന്നു..

തൊടിയിലും, ചെളിയിലും 
പണിയെടുത്തു പുലര്ന്നവര്‍
അച്ഛനപ്പൂപ്പന്മാരെ 
ഓര്‍ത്തുനോക്കുംബോഴോക്കെയും,
പിരട്ടുന്നു മനം..ഉലയുന്നേന്‍ മാനം..
ഇപ്പോഴെന്റ പരിസരത്തു 
പറയാന്‍ കൊള്ലാത്തതല്ലോ..!!

വയറു കത്തി വലയുമ്പോഴും..,
നേരമില്ലെനിക്കിന്നു
ഒരുക്കി കഴിക്കുവാന്‍...
ഫോണെടുത്തു കറക്കിയാല്‍
വീട്ടിലെത്തുന്നു, ഇഷ്ട്ട-
വിഭവങ്ങലോക്കെയും ..

ഷുഗറും, പ്രഷറും 
കൊളസ്ട്രോളും, 
വലിയവനാമെനിക്കിന്നു
അലങ്കാരമായി മാറവേ
ജോഗിംഗ് ഒന്ന് മതിയെന്നതും..
ഇന്നലെയും, ഇഷ്ട ഡോക്ടര്‍
എന്നോട് മോഴിഞ്ഞെന്നതും...
ആശ്വാസമെത്രമേല്‍....
എനിക്കി ന്ന് മേലനങ്ങാതിരുന്നിടാം ..

വളരുന്നുവല്ലോ ഞാന്‍...
മാനം മുട്ടെ..
വളരുന്നത്‌ നിങ്ങള്‍ കാണുന്നുവോ..

പുതുവര്‍ഷം

കര്‍ക്കിടക പെമാരിയോഴിഞ്ഞു 
കരിമേഘം വിടപറഞ്ഞു പോകെ 
പൊന്നിന്‍ തിളക്കമാര്‍ന്ന പുലരിയില്‍ 
മന്നിടം മയക്കം വിട്ടുണര്‍ന്നു
കുളികഴിഞീറന്‍ തുകിലുമായ് 
വിളിപ്പാടകലെ നിന്നും വന്നെത്തും 
ഋതുമാതിയാം പെണ്കൊടിയെപോല്‍ 
ചേതോഹാരിണീ വസുധേ... 
കാതുകള്‍ക്കിംബം പകര്‍ന്നു 
നിന്നെ സ്തുതിപ്പു കിളിക്കൂട്ടങ്ങള്‍
വന്നുവല്ലോ ചിങ്ങമാസം, പുതു-
പൂക്കളും ചിരിക്കുന്നു,
കൂപ്പുക്കയ്യുമായ് നില്‍ക്കുന്നു, 
സങ്കടം കണ്കോണുകളില്‍ 
ഒളിപ്പിച്ചുകൊണ്ടേ..പാടെ മറക്കുക 
കളിയിടം വിട്ട തിന്മകള്‍, 
കഥയില്ലാ വാക്കുകള്‍, നമുക്കിനി 
പുതുതായ് പടുക്കുക, നന്മകളാല്‍ 
വരും നാളുകള്‍ സമൃദ്ധമാകുവാന്‍
കരുതലോടെ, കാതലോടോരുങ്ങുക ..

ആകാശം

നിന്നെ തൊട്ടു നില്‍ക്കുവാന്‍ മോഹം
നിന്നെ തേടി ഓടിയെത്തുംബോഴോ 
ഓടി മാറുന്നു നീയത്രയും കാതം..
ആധി പൂണ്ടു ഞാന്‍ നോക്കിടുംബോഴോ 
ആഹാ കാട്ടി നീ നില്‍ക്കുന്നു പിന്നെയും
ആരുണ്ടെന്നെ പിടിച്ചു കെട്ടീടുവാന്‍..
ആമുഖം ചൊല്ലി ചിരിച്ചു കാട്ടീടവേ..
ഊമയെപ്പോല്‍ ഞാനല്ഭുധം തൂകുന്നു..

എത്തണം നിന്റെ അതിര് കണ്ടെത്തണം, 
എന്റെ ചിത്തത്തിലുണ്ടോടുങ്ങാത്ത മോഹം .
കൊച്ചു നാളിലേ, കണ്ണ് വെച്ചിരുന്നു ഞാനെ-
ന്നിച്ച്ചയെ തടഞ്ഞു, നീ കുടയായ് നില്‍ക്കുമ്പോഴെ.. 

കാലമേറെ വളര്‍ന്നു, ഞാ,നെന്‍- 
കണ്ണടയിലൂടെ നിന്നെ നോക്കുമ്പോഴും, 
പണ്ടെപോല്‍ നീ ചിരിച്ചു ചോദിക്കുന്നൂ 
പോരുന്നോയെന്നതിര് കണ്ടെത്തുവാന്‍...

മന്ദഹാസം നിറയുന്നു ചുണ്ടില്‍, അറിവിന്‍ 
അന്തമളക്കുവാനാളല്ല, നിന്നതിര് തേടി ഞാന്‍ 
വന്നെത്തിടുംബോഴോ അകന്നു പോകുന്നു നീ 
പിന്നെയും, സൌഗന്ധിക പുഷ്പം കണക്കെ!!

അഹങ്കാരത്തിന്‍ തല താഴ്ത്തി നില്‍ക്കുന്നീ-
മഹാപ്രബഞ്ച്ത്തിന്‍ വിസ്മയത്തിന്‍ മുന്പില്‍
കണ്ടതൊന്നും കാഴ്ച്ഛയല്ലെന്നരിവുമായ് നില്‍ക്കും 
കുന്ടിത മാനസന്‍.. ഞാന്‍, വെറുമൊരു ബാലന്‍.

ലക്ഷ്മണ വിലാപം.

ശൂര്‍പ്പണക..അവള്‍ സുന്ദരിയായിരുന്നു.
വികാരങ്ങള്‍ക്ക് തീ പിടിപ്പിക്കുന്ന അംഗ വിക്ഷേപങ്ങലോടെയാണ്‌ അവള്‍ തന്റെ മുന്നില്‍, സഹോദരന്റെ വാക്ക് കേട്ട് നിലയുറപ്പിച്ചത്...
ശരീരത്തിന്റെ ഇന്കിതങ്ങള്‍ ബോധപൂര്‍വ്വം മറന്നു ജേഷ്ട്ടനും, ജെഷ്ട്ടത്തിക്കും ഇടയില്‍ അവരുടെ പ്രണയ സല്ലാപങ്ങള്‍, ധര്മ്മമെന്ന്നു കരുതി കണ്ടു നില്‍ക്കേണ്ടി വന്നവന്‍.. കാവല്‍ നിന്നവന്‍..
നദികളില്‍, മൂവരും ഒരുമിച്ചു സ്നാനം നിര്‍വഹിക്കുമ്പോഴും, നനവാര്‍ന്ന നേര്‍ത്ത വസ്ത്രങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന സീതയുടെ അഴകില്‍ നിന്നും കണ്ണുകളെ ഒളിപ്പിക്കാന്‍, മ നസ്സിന് ബലം നല്‍കാന്‍ അകലേക്ക് നോക്കി പ്രകൃതിയെ ധ്യാനിക്കും.
പ്രത്ത്യെകിച്ച്ചു ഒന്നും ചെയ്യാനില്ലാതെ ഇടയ്ക്കു ഒറ്റപ്പെട്ടു പോകുന്ന ചില നിമിഷങ്ങളില്‍ ഓര്‍മ്മകളില്‍ വന്നു കൂട്ട് വിളിക്കാറുണ്ട്, ഊര്‍മ്മിള...അവളുടെ നനുത്ത, മോഹിപ്പിക്കുന്ന ഉടലുമായി. 
വനത്തിന്റെ സൌന്ദര്യം, കിളികളുടെ പ്രണയ സ്വരമാര്‍ന്ന കൂജനങ്ങള്‍, മൃഗങ്ങളുടെ ഇണ ചേരല്‍..ചിലപ്പോഴെങ്കിലും കര്‍തവ്യങ്ങള്‍ മറന്നു തന്നിലേക്ക് തന്നെ ചേക്കേറാന്‍ തോന്നിയ എത്രയോ നിമിഷങ്ങള്‍..
വനയാത്ര തുടങ്ങിയതില്‍ പിന്നെ ശരീരത്തിന്റെ ഒളിഞ്ഞിരിക്കുന്ന ബലങ്ങളിലേക്ക്, മനസ്സ് കടന്നു ചെല്ലാതിരിക്കാന്‍ ഇനിയും കണ്ടുമുട്ടാത്ത രാവണനെ രൂപപെടുത്തികൊണ്ടിരിക്കും.. അവനെ നശിപ്പികേണ്ട വഴികളെ കുറിച്ചു ചിന്തിച്ചുറപ്പിക്കും.
അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തിലാണ്..കാമ പീടിതയായ ശൂര്‍പ്പണക വന്നു നില്‍ക്കുന്നത്...ഒരുവേള മനസ്സ് പതറുകയും ചെയ്തു. ശയനത്തിനു കൂട്ട് വിളിച്ചുകൊണ്ടു ഒരുവള്‍...അതും സൌന്ദര്യം കൊണ്ട് പുരുഷന്റെ മനസ്സിനെ ഭേദിക്കാന്‍ പോന്നവള്‍. പക്ഷെ കുറച്ചു മാറി, തന്നെ വീക്ഷിക്കുന്നുണ്ട് ജേഷ്ടന്‍,പത്നീ സമേതം. 
അവള്‍ തന്നിലേക്ക് അടുക്കുകയാണ്...കൈതപ്പൂവിന്റെ മണം ചുറ്റിലും നിറയുന്നു... വികാര തീഷ്ണമായ അവളുടെ മുഘത്തിന്റെ ഭംഗി കണ്ണുകള്‍ ആസ്വധികാന്‍ ഒരുങ്ങിയപ്പോഴാണ് അവളുടെ മൂക്കില്‍ പതിഞ്ഞിരിക്കുന്ന പച്ചക്കല്ല് മൂക്കുത്തി ശ്രദ്ധിച്ചത്.
ഓ..ഈ മൂക്ക്...ഊര്‍മ്മിളയെ ഓര്‍മ്മിപ്പിക്കുന്നു..അവളുടെ മൂക്കിനെ,താന്‍ ഒരിക്കല്‍ അവളെ അണിയിച്ച അതെ മൂക്കുത്തി..
ഊര്‍മ്മിള...അവളിപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും...
തന്നെപോലെ തന്നെ അവള്‍ ആഗ്രഹിക്കുന്നുണ്ടാകില്ലേ തന്റെ ഗന്ധം..തന്റെ സാമീപ്യം..
വിജ്രംബിച്ച്ചു നിന്ന ശരീരത്തിനെ ഓരോ അണുവും മെല്ലെ പത്തി താഴ്ത്തി.ആഗ്രഹം കോപത്തിന് വഴി മാറുകയായിരുന്നു...
ഇവള്‍ രാവണ ഭഗിനി...
തന്നെ മോഹിപ്പിക്കാന്‍ പോന്ന, ഊര്‍മ്മിളയെ ഓര്‍മ്മിപ്പിച്ച ഈ മൂക്ക്...
മുഖ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്ന മൂക്കും, ശരീരത്തിന് അഴകേറ്റുന്ന മുലകളും‍, ഇനി നിനക്ക് വേണ്ടാ...വാള്പിടിയില്‍ കൈ ചെന്നെത്തിയത് പെട്ടെന്നായിരുന്നു.
പ്രണയാഭ്യര്ട്തനയുമായി അതും ആയുധങ്ങളോ ആക്രോശങ്ങലോ ഇല്ലാതെ വന്ന ഒരു സ്ത്രീയോട്...അത് ചെയ്യാന്‍ പാടില്ലായിരുന്നെന്ന് പിന്നീട് പലപ്പോഴും വേദനയോടെ ഓര്‍ത്തിട്ടുണ്ട്. അടിച്ചമാര്‍ത്തപെട്ട തന്റെ വികാരങ്ങലോടുള്ള പ്രതിഷേധമായിരുന്നു അതെന്നു തിരിച്ചറിഞ്ഞത് അവളുടെ വേദന നിറഞ്ഞ വാക്കുകളിലൂടെയായിരുന്നു.

വികസനം

കൊണ്ട് പൊയ്ക്കൊള്ളുക, നിങ്ങളീ
മണ്കുടില്‍.. എന്റെ-
സ്വപ്നങ്ങളുറങ്ങുന്ന, വേര്‍പ്പിന്റെ
പൊന്കതിര്‍..
കാലങ്ങളെത്രയോ ഹരിച്ചും ഗുണിച്ചും
ആലസ്യമെല്ലാം വെടിഞ്ഞല്ലോ ഞങ്ങള്‍
കാത്തുവെച്ചതേ വരും തലമുറക്കായ്‌
ആണ്ടുകള്‍ നീണ്ട തപസ്സെന്നപോലെ...

വേണ്ടയോ നിങ്ങള്ക്ക് വികസനം...?
ചോദിപ്പൂ നാടിന്റെ മുഖ്യന്‍..!!
നാണിച്ചു തല താഴ്ത്തി നില്‍ക്കുന്നു
നാളത്തെ നാടിന്റെ നായകന്മാര്‍ ...

വേണം വികസനം,
മൊഴിയുന്നു കേള്‍വിക്കാര്‍
മണ്ണില്‍ തൊടാതെ,
മേനിയിലഴുക്ക് പുരളാതെ,
വാഴണം, ഞങ്ങള്‍-
കുബെരകുമാരന്മാര്‍...

പണമില്ല ഞങ്ങള്‍ക്ക് ഞങ്ങളറിയുന്നു.
പണമുള്ള നിങ്ങള്ക്ക് ഞങ്ങളോ ശകുനങ്ങള്‍
പാടില്ല നിങ്ങള്‍തന്‍ വഴിയില്‍ തടസ്സങ്ങള്‍
കാടും മലയും നിരത്തുന്നു നിങ്ങള്‍
ആകാശം മുട്ടെ ഒരുക്കുക മന്ദിരം
നാക ലോകമായ് വിളങ്ങട്ടെ മന്നിടം...

പ്രാര്‍ഥിക്കുന്നു,
അവസാന തുള്ളി വിഷവും
എന്റെ ധമനികളെ കീഴ്പ്പെടുത്തി...
ഓര്‍മ്മകള്‍ മരവിക്കുമ്പോഴും

കൊണ്ട് പൊയ്ക്കൊള്ളുക, നിങ്ങളീ
മണ്കുടില്‍.. എന്റെ-
സ്വപ്നങ്ങളുറങ്ങുന്ന, വേര്‍പ്പിന്റെ
പൊന്കതിര്‍..