2013 ഫെബ്രുവരി 20, ബുധനാഴ്‌ച

ലക്ഷ്മണ വിലാപം.

ശൂര്‍പ്പണക..അവള്‍ സുന്ദരിയായിരുന്നു.
വികാരങ്ങള്‍ക്ക് തീ പിടിപ്പിക്കുന്ന അംഗ വിക്ഷേപങ്ങലോടെയാണ്‌ അവള്‍ തന്റെ മുന്നില്‍, സഹോദരന്റെ വാക്ക് കേട്ട് നിലയുറപ്പിച്ചത്...
ശരീരത്തിന്റെ ഇന്കിതങ്ങള്‍ ബോധപൂര്‍വ്വം മറന്നു ജേഷ്ട്ടനും, ജെഷ്ട്ടത്തിക്കും ഇടയില്‍ അവരുടെ പ്രണയ സല്ലാപങ്ങള്‍, ധര്മ്മമെന്ന്നു കരുതി കണ്ടു നില്‍ക്കേണ്ടി വന്നവന്‍.. കാവല്‍ നിന്നവന്‍..
നദികളില്‍, മൂവരും ഒരുമിച്ചു സ്നാനം നിര്‍വഹിക്കുമ്പോഴും, നനവാര്‍ന്ന നേര്‍ത്ത വസ്ത്രങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന സീതയുടെ അഴകില്‍ നിന്നും കണ്ണുകളെ ഒളിപ്പിക്കാന്‍, മ നസ്സിന് ബലം നല്‍കാന്‍ അകലേക്ക് നോക്കി പ്രകൃതിയെ ധ്യാനിക്കും.
പ്രത്ത്യെകിച്ച്ചു ഒന്നും ചെയ്യാനില്ലാതെ ഇടയ്ക്കു ഒറ്റപ്പെട്ടു പോകുന്ന ചില നിമിഷങ്ങളില്‍ ഓര്‍മ്മകളില്‍ വന്നു കൂട്ട് വിളിക്കാറുണ്ട്, ഊര്‍മ്മിള...അവളുടെ നനുത്ത, മോഹിപ്പിക്കുന്ന ഉടലുമായി. 
വനത്തിന്റെ സൌന്ദര്യം, കിളികളുടെ പ്രണയ സ്വരമാര്‍ന്ന കൂജനങ്ങള്‍, മൃഗങ്ങളുടെ ഇണ ചേരല്‍..ചിലപ്പോഴെങ്കിലും കര്‍തവ്യങ്ങള്‍ മറന്നു തന്നിലേക്ക് തന്നെ ചേക്കേറാന്‍ തോന്നിയ എത്രയോ നിമിഷങ്ങള്‍..
വനയാത്ര തുടങ്ങിയതില്‍ പിന്നെ ശരീരത്തിന്റെ ഒളിഞ്ഞിരിക്കുന്ന ബലങ്ങളിലേക്ക്, മനസ്സ് കടന്നു ചെല്ലാതിരിക്കാന്‍ ഇനിയും കണ്ടുമുട്ടാത്ത രാവണനെ രൂപപെടുത്തികൊണ്ടിരിക്കും.. അവനെ നശിപ്പികേണ്ട വഴികളെ കുറിച്ചു ചിന്തിച്ചുറപ്പിക്കും.
അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തിലാണ്..കാമ പീടിതയായ ശൂര്‍പ്പണക വന്നു നില്‍ക്കുന്നത്...ഒരുവേള മനസ്സ് പതറുകയും ചെയ്തു. ശയനത്തിനു കൂട്ട് വിളിച്ചുകൊണ്ടു ഒരുവള്‍...അതും സൌന്ദര്യം കൊണ്ട് പുരുഷന്റെ മനസ്സിനെ ഭേദിക്കാന്‍ പോന്നവള്‍. പക്ഷെ കുറച്ചു മാറി, തന്നെ വീക്ഷിക്കുന്നുണ്ട് ജേഷ്ടന്‍,പത്നീ സമേതം. 
അവള്‍ തന്നിലേക്ക് അടുക്കുകയാണ്...കൈതപ്പൂവിന്റെ മണം ചുറ്റിലും നിറയുന്നു... വികാര തീഷ്ണമായ അവളുടെ മുഘത്തിന്റെ ഭംഗി കണ്ണുകള്‍ ആസ്വധികാന്‍ ഒരുങ്ങിയപ്പോഴാണ് അവളുടെ മൂക്കില്‍ പതിഞ്ഞിരിക്കുന്ന പച്ചക്കല്ല് മൂക്കുത്തി ശ്രദ്ധിച്ചത്.
ഓ..ഈ മൂക്ക്...ഊര്‍മ്മിളയെ ഓര്‍മ്മിപ്പിക്കുന്നു..അവളുടെ മൂക്കിനെ,താന്‍ ഒരിക്കല്‍ അവളെ അണിയിച്ച അതെ മൂക്കുത്തി..
ഊര്‍മ്മിള...അവളിപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും...
തന്നെപോലെ തന്നെ അവള്‍ ആഗ്രഹിക്കുന്നുണ്ടാകില്ലേ തന്റെ ഗന്ധം..തന്റെ സാമീപ്യം..
വിജ്രംബിച്ച്ചു നിന്ന ശരീരത്തിനെ ഓരോ അണുവും മെല്ലെ പത്തി താഴ്ത്തി.ആഗ്രഹം കോപത്തിന് വഴി മാറുകയായിരുന്നു...
ഇവള്‍ രാവണ ഭഗിനി...
തന്നെ മോഹിപ്പിക്കാന്‍ പോന്ന, ഊര്‍മ്മിളയെ ഓര്‍മ്മിപ്പിച്ച ഈ മൂക്ക്...
മുഖ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്ന മൂക്കും, ശരീരത്തിന് അഴകേറ്റുന്ന മുലകളും‍, ഇനി നിനക്ക് വേണ്ടാ...വാള്പിടിയില്‍ കൈ ചെന്നെത്തിയത് പെട്ടെന്നായിരുന്നു.
പ്രണയാഭ്യര്ട്തനയുമായി അതും ആയുധങ്ങളോ ആക്രോശങ്ങലോ ഇല്ലാതെ വന്ന ഒരു സ്ത്രീയോട്...അത് ചെയ്യാന്‍ പാടില്ലായിരുന്നെന്ന് പിന്നീട് പലപ്പോഴും വേദനയോടെ ഓര്‍ത്തിട്ടുണ്ട്. അടിച്ചമാര്‍ത്തപെട്ട തന്റെ വികാരങ്ങലോടുള്ള പ്രതിഷേധമായിരുന്നു അതെന്നു തിരിച്ചറിഞ്ഞത് അവളുടെ വേദന നിറഞ്ഞ വാക്കുകളിലൂടെയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ