2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

ഒറ്റയാന്‍

എന്നിലില്ലാത്തതിനെ പെരുപിച്ചു 
എന്റെ ചിത്രം വരക്കരുത്‌...
എനിക്കറിയാം, മേഘങ്ങള്‍ 
എന്നെ തൊട്ടു വിളിക്കുന്നത്‌ 

ഒറ്റക്കായവന്റെ, സങ്കടങ്ങളില്‍ 
ആരും പങ്കു ചേരുന്നില്ല 
ഇസ്സങ്ങളില്ലെങ്കില്‍,
ജാതിയില്ലെങ്കില്‍ അവനു 
മതബോധമില്ലെങ്കില്
എത്രമേല്‍ സത്യമായിരുന്നാലും....

പരസ്പ്പരം കക്ഷി ചേര്‍ക്കാന്‍ 
പോരടിക്കുമ്പോഴും 
നിങ്ങള്ക്ക് വേണ്ടത് 
എന്നെ പൊതിഞ്ഞു നില്‍ക്കുന്ന 
വര്‍ണ്ണ കമ്പളങ്ങളാണ് 
തുറന്നിട്ട വഴികളല്ല... 

വാക്കുകള്‍ മുറിച്ചെടുത്തു 
നിങ്ങള്‍ക്കായ് 
പാകപ്പെടുത്തുമ്പോള്‍ 
ഞാന്‍ മരണം വരിക്കുന്നു...

ഞാന്‍ പാടുന്നത്, 
കറകളെ കഴുകിയെടുക്കാന്‍..
ഇരുന്ടുപോകുന്ന,
എന്റെ ആകാശത്തെ 
അലക്കിയലക്കി 
വെളുപ്പിക്കാന്‍...

എന്റെ വാക്ക്,എന്റെ സ്വപ്നം 
ഒറ്റയാന്റെ ജല്പ്പനങ്ങള്‍..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ