2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

പ്രതിച്ഛായ

അയാള്‍ അവിടെ ഇല്ലെന്നും , അവര്‍ ഒറ്റക്കെ ഉണ്ടാകുവേന്നരിയാമായിരുന്നിട്ടും
ആ നട്ടുച്ച നേരത്ത് ഞാന്‍ എന്തിനാണ് അവിടേക്ക് കയറിച്ചെന്നത്‌...?
എന്നെ കാണുമ്പോള്‍ അവരുടെ ഇമകളിലെ ചലനങ്ങളും, ഇടയ്ക്കു ചുണ്ടുകള്‍ നനക്കുന്നതും, പലപ്പോഴും എന്നില്‍ ഒരാവേശമാകാറുണ്ട്.
എന്താണ് അവര്‍ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.
വായിച്ചറിഞ്ഞ ചില പുസ്തകങ്ങളുടെ പിന്ബലത്തിലാണ്, 
അവരുടെ ചലനങ്ങള്‍ക്ക്, എന്നോടുള്ള പെരുമാട്ടങ്ങള്‍ക്ക്‌ ഞാന്‍ നിര്‍വചനം കണ്ടെത്തിയത്...
പലപ്പോഴും ഫോണില്‍ വിളിച്ചു സംസാരിചെങ്കിലോ എന്ന് തോന്നും..
പക്ഷെ, ഫോണെടുത്തു നമ്പര്‍ അടിക്കാന്‍ തുടങ്ങുമ്പോള്‍, വരും ഉള്ളില്‍ നിന്ന് ഒരു വിലക്ക്.
"ഏയ്‌.. നീ ചെയ്യാന്‍ പോകുന്നത് തെറ്റാണു.. "
ഒടുവില്‍..അയാളില്ലാത്ത സമയത്ത് അവളെ കാണണമെന്നും, സംസാരിക്കണമെന്നും, കുറെ നേരം അവരോടൊപ്പം ചിലവഴിക്കനമെന്നും തീരുമാനിച്ചു.
ഇന്നലെ കഴിച്ചതില്‍ അല്‍പ്പം ബാക്കി ഉണ്ടായിരുന്നു കുപ്പിയില്‍. അത് ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു വലിച്ചു കുടിച്ചു..ഒരു ധൈര്യത്തിന്.

അവരുടെ വീട്ടിലേക്കു കയറുമ്പോള്‍. ചുറ്റുപാടും നോക്കി, ആരും കണ്ടില്ലെന്നു ഉറപ്പാക്കി. 
കാള്ളിംഗ് ബെല്ലില്‍ അമര്‍ത്തുമ്പോള്‍ വിരലുകള്‍ വിറച്ചു..രണ്ടു മൂന്നു വട്ടം അമര്ത്തേണ്ടി വന്നു ബെല്ലില്‍..
വാതില്‍ തുറന്നു അവര്‍ പുറത്തേക്ക് എത്തി നോക്കി.
അവര്‍ ഉറങ്ങുകയായിരുന്നെന്നു തോന്നുന്നു...എന്നും വളരെ കൃത്യതയോടെ കണ്ടിട്ടുള്ള അവരുടെ ഒതുക്കമില്ലാത്ത മുടി അങ്ങിനെ തോന്നിപ്പിച്ചു.
"ഞാന്‍ ശല്യപ്പെടുത്തിയോ...?"
അവരുടെ പുഞ്ചിരിക്കു മറുപടിയെന്നോന്നം ഞാന്‍ അറിയാതെ ചോതിച്ചു.
"വരൂ..അകത്തിരിക്കു"..അവര്‍ വാതില്‍ തുറന്നു."എന്തെ ഈ വഴിക്ക്...അതും ഇത്രയും ചൂടുള്ള സമയത്ത്.."
ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു..ചൂടിന്റെ കാഠിന്യം. 
എന്നാലും എന്റെ കണ്ണുകള്‍ സ്ഥാനം തെറ്റി കിടന്ന അവരുടെ ബ്രായുടെ കറുത്ത വള്ളികളിലായിരുന്നു.. അവരുടെ വെളുത്ത ചുമലുകള്‍ക്ക് കൂടുതല്‍ ഭംഗി..
എന്റെ നോട്ടം കണ്ടിട്ടാകണം വള്ളിയെ അവര്‍ ബ്ലൌസിന്നുള്ളിലേക്ക് തിരുകി.
"ചേച്ചി കുടിക്കാന്‍ കുറച്ചു വെള്ളം തരു."..എന്റെ നോട്ടം ഞാന്‍ പിന്‍വലിച്ചു, 
അവര്‍ക്ക് എന്നെ പറ്റി എന്ത് തോന്നിയോ ആവോ..വെള്ളം എടുക്കാന്‍ മുറിയിലേക്ക് നടക്കുന്നതിനിടയില്‍ മനസ്സില്‍ ഒരു ഉടക്ക്.
ഇതു വരെ എല്ലാവരില്‍ നിന്നും കേട്ട നല്ല വാക്കുകള്‍ക്കു മറുപുറം ഉണ്ടായിക്കൂടാ.. 
ഗ്ലാസില്‍ തണുത്ത വെള്ളവുമായി അവര്‍ വന്നു..വെയിലത്ത് പത്തു പതിനഞ്ചു മിനിറ്റു നടന്നതാവാം, കഴിച്ച മദ്യത്തിന്റെ ചൂട് നഷ്ട്ടപെട്ടിരിക്കുന്നു.
ആര്‍ത്തിയോടെ ഒറ്റ ശ്വാസത്തില്‍ കുടിച്ചു തീര്‍ത്തു..
"ഇനി വേണോ.."
വേണ്ടെന്നു ഞാന്‍ തലയാട്ടി. നെഞ്ചു പടപടാന്നു മിടിക്കുന്നു.."ഞാന്‍ പോകട്ടെ.."
" കുറച്ചു നേരം ഇരിക്കു...ചേട്ടന്‍ ഇപ്പൊ വരും., ഊണ് കഴിച്ചിട്ടു പോകാം.."
"ഇല്ല.. ഞാന്‍ വെറുതെ..ഈ വഴി പോയപ്പോ കേറിയെന്നെ ഉള്ളു,..പിന്നെ വരാം"..
അവര്‍ പുഞ്ചിരിച്ചു..നല്ല ബന്ഗിയാണ്‌ അവരുടെ ചിരി കാണാന്‍.
ഞാന്‍ വേഗം പുറത്തു കടന്നു...
ഭാഗ്യം..പരിചയമുള്ള മുഘങ്ങളൊന്നും തന്നെ ഇല്ല. ആളുകള്‍ക്ക് ഇത് മതിയല്ലോ..എന്തെങ്കിലും പറഞ്ഞുണ്ടാക്കാന്‍. 
മനസ്സിന്റെ വേവലാതി എന്റെ നടത്തത്തിനു വേഗം കൂട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ