2013 ഫെബ്രുവരി 24, ഞായറാഴ്‌ച

ഭയം

എന്തിനാണ്
നീ 
നിരായുധനാമെന്നെ 
ഭയക്കുന്നത് 

അഹന്തയുടെ 
അറിവില്ലായ്മയുടെ 
നെറികേടിന്റെ 
അധികാരത്തിന്റെ 
ഇരിപ്പിടത്തിലേക്ക് പതിക്കുന്ന
അഗ്നി സ്ഫുരിക്കുന്ന 
നോട്ടങ്ങളെയോ 
അക്ഷരങ്ങളെയോ 
എന്റെ വാക്കുകളെയോ 

കലഹങ്ങള്‍ ഉണ്ടാക്കുക, എന്നത് 
എന്നും 
നിന്റെ വിനോദമായിരുന്നു 
നിര്‍മ്മിച്ചെടുക്കുന്ന 
പടക്കോപ്പുകള്‍ 
കത്തിച്ചു തീര്‍ന്നെന്കിലെ 
നിന്റെ സന്തതികള്‍ക്ക് 
അത്താഴമുള്ളൂ ....

ഭയം കൊണ്ട് 
നീ കൊന്നൊടുക്കുന്ന 
പൈതങ്ങള്‍ക്കപ്പുറത്ത് 
അവന്‍, 
തീര്‍ച്ചയായും ജനിച്ചിരിക്കും...
കാളീയ മര്ദ്ധനമാടിയവന്‍ 
ധര്മ്മങ്ങളോതിയവന്‍ 
നിന്റെ ഘാതകന്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ