2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

ഞാന്‍..

ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴാണ്
സങ്കടങ്ങള്‍ എന്നെ വേട്ടയാടുന്നത്..
പോയ കാലത്തെ ദുരിതങ്ങള്‍ 
എന്നില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്നത്..
പ്രവാസത്തിന്റെ,
ഞാനറിയാത്ത മുഖങ്ങള്‍ 
മുന്പില്‍ നിവര്‍ന്നു നില്‍ക്കുന്നത്..
ആടുജീവിതങ്ങള്‍ നിലവിളിക്കുന്നത്..
കത്തുന്ന വെയിലിലും,
ദിനാറിന് വേണ്ടി
കുപ്പത്തൊട്ടികളില്‍ കമിഴ്ന്നു കിടന്നു
ഒഴിഞ്ഞ കുപ്പികള്‍ പെറുക്കുന്നത്...
വഴിയോരത്ത് കപ്പലണ്ടി വില്‍ക്കുന്നത്..
ഓടിപ്പോകും വണ്ടികള്‍ക്കരികെ
ഒരു രൂപയുടെ കുപ്പിവെള്ളം നീട്ടുന്നത്...
ഞാന്‍ കുടിച്ച്ചുതീര്‍ക്കുന്ന
മദ്യത്തിന്റെ മണം
എന്നോട് വെറുപ്പ്‌ തീര്‍ക്കുന്നത്..
ഒറ്റയ്ക്ക് നടക്കുമ്പോഴാണ്..
സങ്കടങ്ങള്‍
എന്നിലേക്ക്‌ ഒഴുകിയെത്തുന്നത്..
എന്നിലെ സ്വത്വം ഉണര്ന്നെനീക്കുന്നത്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ