കൊണ്ട് പൊയ്ക്കൊള്ളുക, നിങ്ങളീ
മണ്കുടില്‍.. എന്റെ-
സ്വപ്നങ്ങളുറങ്ങുന്ന, വേര്‍പ്പിന്റെ
പൊന്കതിര്‍..
കാലങ്ങളെത്രയോ ഹരിച്ചും ഗുണിച്ചും
ആലസ്യമെല്ലാം വെടിഞ്ഞല്ലോ ഞങ്ങള്‍
കാത്തുവെച്ചതേ വരും തലമുറക്കായ്
ആണ്ടുകള്‍ നീണ്ട തപസ്സെന്നപോലെ...
വേണ്ടയോ നിങ്ങള്ക്ക് വികസനം...?
ചോദിപ്പൂ നാടിന്റെ മുഖ്യന്‍..!!
നാണിച്ചു തല താഴ്ത്തി നില്‍ക്കുന്നു
നാളത്തെ നാടിന്റെ നായകന്മാര്‍ ...
വേണം വികസനം,
മൊഴിയുന്നു കേള്‍വിക്കാര്‍
മണ്ണില്‍ തൊടാതെ,
മേനിയിലഴുക്ക് പുരളാതെ,
വാഴണം, ഞങ്ങള്‍-
കുബെരകുമാരന്മാര്‍...
പണമില്ല ഞങ്ങള്‍ക്ക് ഞങ്ങളറിയുന്നു.
പണമുള്ള നിങ്ങള്ക്ക് ഞങ്ങളോ ശകുനങ്ങള്‍
പാടില്ല നിങ്ങള്‍തന്‍ വഴിയില്‍ തടസ്സങ്ങള്‍
കാടും മലയും നിരത്തുന്നു നിങ്ങള്‍
ആകാശം മുട്ടെ ഒരുക്കുക മന്ദിരം
നാക ലോകമായ് വിളങ്ങട്ടെ മന്നിടം...
പ്രാര്‍ഥിക്കുന്നു,
അവസാന തുള്ളി വിഷവും
എന്റെ ധമനികളെ കീഴ്പ്പെടുത്തി...
ഓര്‍മ്മകള്‍ മരവിക്കുമ്പോഴും
കൊണ്ട് പൊയ്ക്കൊള്ളുക, നിങ്ങളീ
മണ്കുടില്‍.. എന്റെ-
സ്വപ്നങ്ങളുറങ്ങുന്ന, വേര്‍പ്പിന്റെ
പൊന്കതിര്‍..
മണ്കുടില്‍.. എന്റെ-
സ്വപ്നങ്ങളുറങ്ങുന്ന, വേര്‍പ്പിന്റെ
പൊന്കതിര്‍..
കാലങ്ങളെത്രയോ ഹരിച്ചും ഗുണിച്ചും
ആലസ്യമെല്ലാം വെടിഞ്ഞല്ലോ ഞങ്ങള്‍
കാത്തുവെച്ചതേ വരും തലമുറക്കായ്
ആണ്ടുകള്‍ നീണ്ട തപസ്സെന്നപോലെ...
വേണ്ടയോ നിങ്ങള്ക്ക് വികസനം...?
ചോദിപ്പൂ നാടിന്റെ മുഖ്യന്‍..!!
നാണിച്ചു തല താഴ്ത്തി നില്‍ക്കുന്നു
നാളത്തെ നാടിന്റെ നായകന്മാര്‍ ...
വേണം വികസനം,
മൊഴിയുന്നു കേള്‍വിക്കാര്‍
മണ്ണില്‍ തൊടാതെ,
മേനിയിലഴുക്ക് പുരളാതെ,
വാഴണം, ഞങ്ങള്‍-
കുബെരകുമാരന്മാര്‍...
പണമില്ല ഞങ്ങള്‍ക്ക് ഞങ്ങളറിയുന്നു.
പണമുള്ള നിങ്ങള്ക്ക് ഞങ്ങളോ ശകുനങ്ങള്‍
പാടില്ല നിങ്ങള്‍തന്‍ വഴിയില്‍ തടസ്സങ്ങള്‍
കാടും മലയും നിരത്തുന്നു നിങ്ങള്‍
ആകാശം മുട്ടെ ഒരുക്കുക മന്ദിരം
നാക ലോകമായ് വിളങ്ങട്ടെ മന്നിടം...
പ്രാര്‍ഥിക്കുന്നു,
അവസാന തുള്ളി വിഷവും
എന്റെ ധമനികളെ കീഴ്പ്പെടുത്തി...
ഓര്‍മ്മകള്‍ മരവിക്കുമ്പോഴും
കൊണ്ട് പൊയ്ക്കൊള്ളുക, നിങ്ങളീ
മണ്കുടില്‍.. എന്റെ-
സ്വപ്നങ്ങളുറങ്ങുന്ന, വേര്‍പ്പിന്റെ
പൊന്കതിര്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ