2013 ഫെബ്രുവരി 24, ഞായറാഴ്‌ച

പറയാതെ വയ്യ

അതെ, അവര്‍ വരുന്നു
പതം പറഞ്ഞും, വര്‍ണ്ണ-
ശബളിമയാര്‍ന്ന സ്വപ്നം പകര്‍ന്നും
കപടമാം മുഖം മൂടിയണിഞ്ഞും
അവര്‍ വരുന്നു...
ശവം തീനികള്‍ വരുന്നു ...!!

എന്റെ ഭരണകൂടമേ, പൂ-
ചെണ്ടുകൊണ്ട് എതിരേല്‍ക്കുക
പണ്ട് ഞാന്‍ പൊന്നു വിളയിച്ച
പുന്ച്ച പാടങ്ങളും, പുഴയും
പൂക്കാടുകളും അവര്‍ക്കായി
ഒപ്പ് ചാര്‍ത്തി കൊടുക്കുക..
പടുത്തുയര്‍ത്തട്ടെ, അവര്‍ പൊ-
ന്നുടയാടകളാല്‍ തിളക്കം, നാടിന്‍-
മുഖത്തു അഴക്‌ ചേര്‍ക്കട്ടെ
സുഖ സമൃദ്ധി നിറക്കട്ടെ!!
അഭിമാനിക്കാമല്ലോ നമുക്കും
കൌപീനം വിറ്റും, അവര്‍തന്‍- 
കസര്‍ത്തുക്കളില്‍ മയങ്ങി,
അസ്സാധ്യമെന്നു പുലമ്പി,
മന്ദബുദ്ധികളെ പോല്‍,
നമ്മള്‍, നമ്മളല്ലാതാകുമ്പോള്‍‍..

വാണിഭത്തിനു തന്നെ പണ്ടെപ്പോല്‍ 
അണിയണിയായ് വന്നു നില്‍പ്പതും 
ഓര്‍ക്കുക, നമ്മളടിമകളായ്
ആര്‍ത്തരായ്, കാലമെത്ത്ര കഴിഞ്ഞതും! 

പടിഞ്ഞാറിന്റെ അടിയാളരാകാതെ 
തുടിക്കൊട്ടിനൊത്തു ചാടിക്കളിക്കും
കുട്ടി കുരങ്ങുകളാകാതെ 
കല്ലെടുക്കും തുംബികളാകാതെ
നമ്മളാകുക, അദ്വാനിക്കും
ജനതയായ്, പണം കായ്ക്കും
മരമായ്‌, വനമായ് മാറുക..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ