നിന്റെ,
കണ്ണിൻ കൃഷ്‌ണ മണികളിൽ
എന്റെ
പ്രണയത്തിൻറെ ഭാഷകൾ
നിൻറെ ചുണ്ടുകളിലുണ്ട്
ഞാൻ കൊളുത്തി വെച്ച
ചുംബനത്തിന്റെ തീപ്പൊരികൾ
നിന്റെ
കവിൾത്തടങ്ങളിൽ
ഞാൻ യാത്ര പോയ
ഭൂപടങ്ങൾ
നിൻറെ കാതുകൾക്ക്
ഞാൻ
ചൂടു പിടിപ്പിച്ച
എരിയുന്ന സല്ലാപങ്ങളുടെ
ചുവപ്പു നിറം
നിൻറെ മുടിയിഴകളിൽ
എൻറെ
മരണത്തിൻറെ ഗന്ധം
ഓർമ്മയുടെ വിശപ്പ്
എന്നെ
വീർപ്പുമുട്ടിക്കുന്നല്ലോ
അതിനാൽ, എനിക്ക്
ഒരിക്കൽക്കൂടി
നിന്നിലേക്ക് വരണം
മറവികളെ
ജ്ഞാന സ്നാനം ചെയ്‌തെടുക്കുമ്പോൾ
എവിടെയാണ്
നമ്മൾ കണ്ടുമുട്ടുക.
-ശശി കാട്ടൂർ