2010 നവംബർ 1, തിങ്കളാഴ്‌ച

നിന്നെ
ചൂടിക്കാനി,ല്ലയെന്‍ കയ്യില്‍
ഓമനേ....
വസന്തങ്ങളൊന്നും
ദുരിതം
ചവച്ചിരിക്കു,മിന്നീ-
സയാഹ്നത്തിണ്ണയില്‍
പോയ നാളുകലോര്‍മ്മകലായ്...
ശേഷിപ്പൂ
യെന്നകതാരിന്‍, ചെല്ല-
ചെറുപ്പെട്ടിയില്‍...
കൊതിച്ചതില്ലേ നാം
ഒന്നിച്ചിരിക്കുവാന്‍
ഉണ്ണുവാന്‍..ഊയലാടുവാന്‍...

അന്ന് ഞാന്‍ കണ്ട
നിന്‍ കന്നിളിന്നു
കാണ്മതില്ല..
പ്രണയം പൂത്ത സന്ധ്യകള്‍...
നാണം തൊടുകുറിചാര്‍ത്തിയ
കുമകുമ കവിളുകള്‍...
ഇന്ന് നീ
വന്നു നില്‍ക്കുന്നു..
പെരമാക്കള്‍,ക്കൊരംമയായ്..
എന്നില്‍
പിറക്കാതെ പോയ
മക്കള്‍ക്കൊരംമയായ്...

ഒര്ക്കുവാന്‍ കൊതിക്കാത്ത
പ്രനയക്കാലത്തെ
തൂത്തുക്കലയുവാന്‍
നിന്റെ കൃഷ്ണമണിയില്‍ തെളിന്ജോരെന്‍
ബിംബത്തെ
പറിച്ചെറിഞ്ഞു
അകലുന്നുവോ...

അനാഥന്‍ ഞാന്‍
പണ്ടേപോലെ
പ്രണയം
ചുമന്നെ നടപ്പാവാന്‍...
നിന്നോടര്‍ത്തിപ്പതിന്നു, ഞാന്‍
പ്രണയമല്ല
പൊള്ളും കിനാക്കളായ്
എന്നില്‍ നീ വിതാനിച്ച
വികാരകുണ്ടാത്തിന്റെ
കൈത്തിരി കെടുത്തുവാന്‍..
ഭാക്കിയാകുന്ന
മോഹങ്ങളോക്കെയും പേറി
ഇനിയുമീയൂഴിയില്‍
പിറക്കാതിരിക്കാന്‍...
















2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നിസ്സങ്കന്‍


ആരുമില്ലാത്തവനാന്നവനെങ്കിലും
ആരെയോ കാത്തു കാത്തിരിക്കുന്നവന്‍
ആരെയോ തേടിത്തേടി നടപ്പവന്‍
ആരും കാണാതെ,യാരാരും കേള്‍ക്കാതെ
ആര്‍ക്കോ വേണ്ടി പാടി നടക്കുന്നോന്‍
ആരുടോക്കെയോ ദുഃഖങ്ളൊക്കെയും
ആഹരിച്ച്ചു കാലം കഴിപ്പവാന്‍

കാര്‍ന്നു തിന്നുന്നു കാല,മെന്‍ ദേഹ
ക്കാന്തിയതെന്നതോര്‍മ്മിചിടത്തവന്‍
വട്ടമിട്ടു പരിഹസിക്കുമ്പോഴും
കണ്ണടച്ചു പ്രര്‍ത്തിച്ച്ചു നില്‍പ്പവന്‍
നടന്നു തീര്‍ത്ത വഴികളിലെക്കൊന്നും
പിന്തിരിഞ്ഞു നോക്കാതെ നീങ്ങുവോന്‍...
ഒന്നും വേണ്ട, വേണ്ടായിതെന്നെനി-
ക്കെന്നു ചൊല്ലി കൈ വീശി പോകുവോന്‍..
പുലരിത്തുടിപ്പ് പോലാമുകമെപ്പോഴും
പുഞ്ചിരിയോന്നിനാലുല്ല്‍ഹം ഗ്രഹിപ്പവാന്‍
ആരുമില്ലത്തവനാനവനെങ്കിലും
ആരെയോ ത്തേടി ത്തേടി നടപ്പവന്‍
അനന്തത നോക്കി നടന്നകലുന്നവന്‍...







പലായനം

രാത്രിയില്‍
മുറിയുടെ മൂലയില്‍
മിനുപ്പെട്ട
തറയില്‍
നീങ്ങുവാനാകാതെ'
ഒരു പഴുതാര

"അമ്മയോരിക്കല്‍
പറഞ്ഞതോര്‍ക്കുന്നു
അമ്മക്കൊരു മകന്‍
പഴുതാര
കൊല്ലരുതതിനെ"

മുറിയുടെ മൂലയില്‍
മിനുപ്പെട്ട തറയില്‍
നീങ്ങുവാനാകാതെ
പഴുതാര....

അകതാരിലാരോ മൊഴിയുന്നു
രക്ഷിച്ച്ചുക്കൂടെ നിനക്കതിനെ

രക്ഷിക്കനമെന്നുന്ടെനിക്കതിനെ
പക്ഷെ...
താമസജീവികല്‍ക്കരിയില്ലല്ലോ
തന്നെയുന്നര്‍ത്തിയതാരെന്നത്...

പിന്നീടൊരിക്കല്‍
പതിഞ്ഞിരുന്നെങ്ങാനും
ആക്രമിച്ചെങ്കിലോ..?

അവിടെ കിടക്കട്ടെ
മിനുപ്പെട്ട തറയില്‍
കിടന്നു മരിക്കട്ടെ

പിറ്റേന്ന് രാവിലെ
മുറിയുടെ മൂലയില്‍
മിനുപ്പെട്ട തറയില്‍
പഴുതാരയില്ല...അനക്കമില്ല...
ഞാനൊരാള്‍ മാത്രം..!

ഭയമെന്റെയുള്ളില്‍...
പകയതെങ്ങാനും
കാത്തുവേച്ചെങ്കിലോ..
പതിഞ്ഞിരുന്നെന്നെ
ആക്രമിച്ചെങ്കിലോ...?

പുറത്തു കടന്നു
വാതിലടച്ചു,
താഴിട്ടു പൂട്ടി...

ഓടിയകലുന്നു....
ഒളിക്കാനിടം തേടി...!!!