2010 ഒക്ടോബർ 21, വ്യാഴാഴ്ച
നിസ്സങ്കന്
ആരുമില്ലാത്തവനാന്നവനെങ്കിലും
ആരെയോ കാത്തു കാത്തിരിക്കുന്നവന്
ആരെയോ തേടിത്തേടി നടപ്പവന്‍
ആരും കാണാതെ,യാരാരും കേള്‍ക്കാതെ
ആര്‍ക്കോ വേണ്ടി പാടി നടക്കുന്നോന്
ആരുടോക്കെയോ ദുഃഖങ്ളൊക്കെയും
ആഹരിച്ച്ചു കാലം കഴിപ്പവാന്
കാര്‍ന്നു തിന്നുന്നു കാല,മെന്‍ ദേഹ
ക്കാന്തിയതെന്നതോര്മ്മിചിടത്തവന്
വട്ടമിട്ടു പരിഹസിക്കുമ്പോഴും
കണ്ണടച്ചു പ്രര്ത്തിച്ച്ചു നില്പ്പവന്
നടന്നു തീര്‍ത്ത വഴികളിലെക്കൊന്നും
പിന്തിരിഞ്ഞു നോക്കാതെ നീങ്ങുവോന്...
ഒന്നും വേണ്ട, വേണ്ടായിതെന്നെനി-
ക്കെന്നു ചൊല്ലി കൈ വീശി പോകുവോന്..
പുലരിത്തുടിപ്പ് പോലാമുകമെപ്പോഴും
പുഞ്ചിരിയോന്നിനാലുല്ല്ഹം ഗ്രഹിപ്പവാന്
ആരുമില്ലത്തവനാനവനെങ്കിലും
ആരെയോ ത്തേടി ത്തേടി നടപ്പവന്‍
അനന്തത നോക്കി നടന്നകലുന്നവന്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ