രാത്രിയില്‍
മുറിയുടെ മൂലയില്‍
മിനുപ്പെട്ട
തറയില്‍
നീങ്ങുവാനാകാതെ'
ഒരു പഴുതാര
"അമ്മയോരിക്കല്‍
പറഞ്ഞതോര്‍ക്കുന്നു
അമ്മക്കൊരു മകന്‍
പഴുതാര
കൊല്ലരുതതിനെ"
മുറിയുടെ മൂലയില്‍
മിനുപ്പെട്ട തറയില്‍
നീങ്ങുവാനാകാതെ
പഴുതാര....
അകതാരിലാരോ മൊഴിയുന്നു
രക്ഷിച്ച്ചുക്കൂടെ നിനക്കതിനെ
രക്ഷിക്കനമെന്നുന്ടെനിക്കതിനെ
പക്ഷെ...
താമസജീവികല്‍ക്കരിയില്ലല്ലോ
തന്നെയുന്നര്‍ത്തിയതാരെന്നത്...
പിന്നീടൊരിക്കല്‍
പതിഞ്ഞിരുന്നെങ്ങാനും
ആക്രമിച്ചെങ്കിലോ..?
അവിടെ കിടക്കട്ടെ
മിനുപ്പെട്ട തറയില്‍
കിടന്നു മരിക്കട്ടെ
പിറ്റേന്ന് രാവിലെ
മുറിയുടെ മൂലയില്‍
മിനുപ്പെട്ട തറയില്‍
പഴുതാരയില്ല...അനക്കമില്ല...
ഞാനൊരാള്‍ മാത്രം..!
ഭയമെന്റെയുള്ളില്‍...
പകയതെങ്ങാനും
കാത്തുവേച്ചെങ്കിലോ..
പതിഞ്ഞിരുന്നെന്നെ
ആക്രമിച്ചെങ്കിലോ...?
പുറത്തു കടന്നു
വാതിലടച്ചു,
താഴിട്ടു പൂട്ടി...
ഓടിയകലുന്നു....
ഒളിക്കാനിടം തേടി...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ