മരങ്ങൾ കാറ്റിനോട്
ഈ മധുരമത്രയും നിങ്ങൾക്കെന്ന്
വയസ്സറിയിച്ച പൂച്ചെടികൾ
ശലഭങ്ങളോട്
എന്നിലേക്കൊന്നു ചുരത്തുവെന്ന്
ദാഹാർത്തയായ മണ്ണ്
മേഘങ്ങളോട്
ഞങ്ങളെ പാകമാക്കൂ,വെന്ന്
കതിരണിഞ്ഞ
വയലുകൾ വെയിലിനോട്
ഞാനൊരു കാറ്റായ്
ശലഭമായ്
മഴയായ്
വെയിലായ് .....
എൻറെ പാട്ടുകളത്രയും
നിനക്കുള്ളതെന്ന്
ഞാൻ നിന്നോട്.
-ശശി കാട്ടൂർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ