2013 ഫെബ്രുവരി 24, ഞായറാഴ്‌ച

വെറുതെയിരിക്കുമ്പോള്‍

വെറുതെയിങ്ങിരിക്കുംബോഴോക്കെയും 
ചുട്ടു പൊ ള്ളൂ ന്നൂ, യുള്ളിന്റെയുള്ളം...

കാമിനിയവള്‍, വന്നതില്ലിതുവരെ 
കാത്തു കാത്തെന്റെ കണ്ണ് കലങ്ങുന്നു 
പാത്തും, പതുങ്ങിയു,മൊരു വേള 
പറ്റിച്ചിടാനായ് വരുന്നുണ്ടാമവള്‍ 

പാരിജാതപ്പൂമണം തൂവി 
പാതിരാവില്‍ കുണുങ്ങി ചിരിച്ചും 
കേശഭാരം മണ്ണിലിഴച്ച്ചും 
തീഷ്ണ നേത്രത്തില്‍ കാമം പൊലിച്ചും 
ഉടുപുടവകള്‍ കാറ്റിലുലച്ച്ചും 
തുടു മാറിനാല്‍ ചൊല്ലികിതച്ച്ചും 
ചുട്ടുപൊള്ളും കൈകളാലെന്നെ 
വാരിയെടുത്തമ്മാനമാടുവോള്‍ 
ചോര മണക്കും ചുണ്ടുകൊണ്ടെന്നെ 
കീറിമുറിച്ച്ചു നഗ്നയാക്കീടുവോള്‍ 

വന്നതില്ലിതുവരെ, വെറുതെ ഞാനിരിക്കവേ 
വന്നിരുന്നെന്കിലെന്നാശിച്ചു പോകുന്നു...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ