നിന്നിലെക്കെത്തുവാനാണ് ഞാ-
നിത്രമേല്‍ വഴി താണ്ടിയെത്തി പോല്‍
മുഖം തിരിച്ചിരിപ്പതെന്തു നീ
മൂകം, വിശാലാക്ഷീ നോക്കുക
കണ്ടു കണ്‍ കുളിര്‍ന്നിടട്ടെ...
ചന്ദമെഴും നിന്‍ മുകാംബുജം
മറന്നിടുന്നുവല്ലോ, വേദന
മുറിഞ്ഞ ഹൃദയത്തില്‍ പോലും
സഖീ, ഹൃദ്യമാമനുഭൂതി
പകര്‍ന്നു മയങ്ങീടാം നമുക്കിനി
വേര്‍പിരിയെണ്ടാതോര്‍ത്തു
നീറി നിറയുവതെന്തിനു
ആരും വരില്ല നമ്മള്‍തന്‍
പാരിലെ യാത്ര കഴിയവേ
പാടില്ല മോഹങ്ങളൊന്നുമീ
കൂടും വെടിഞ്ഞു പോകുമ്പോള്‍
അറിഞ്ഞിട്ടുമെന്തിനാണ് നിന്‍
പരിഭവങ്ങള്‍ പിന്നെയും...?
അടയാളമായി പൊഴിച്ചീടാം
ഉടയാടകളഴിച്ചിനി, വിരിയുക
പുതു മലരുപോല്‍, ഞാ-
നതിലലിയട്ടെ, ജീവന്റെ
കണികയായ്, പോന്നുഷസ്സു
കണി കണ്ടുണരുമുണ്ണികള്‍ക്ക്
ആനന്ദമേകുവാന്‍, നിമിത്ത
മായതില്‍പ്പരമൊരു ഭാഗ്യ മ--
തെന്തുണ്ടീ യൂഴിയില്‍, സഖീ
പുഞ്ചിരിയോടെതിരെല്‍ക്കാം
നാളെയെ, ചിന്തിക്കില്‍ ശൂന്യമാമി-
കാഴ്ച്ചകളൊക്കെയെന്നറിയിലും.
നിന്നിലെക്കെത്തുവാനാണ് ഞാ-
നിത്രമേല്‍ വഴി താണ്ടിയെത്തി പോല്‍.
നിത്രമേല്‍ വഴി താണ്ടിയെത്തി പോല്‍
മുഖം തിരിച്ചിരിപ്പതെന്തു നീ
മൂകം, വിശാലാക്ഷീ നോക്കുക
കണ്ടു കണ്‍ കുളിര്‍ന്നിടട്ടെ...
ചന്ദമെഴും നിന്‍ മുകാംബുജം
മറന്നിടുന്നുവല്ലോ, വേദന
മുറിഞ്ഞ ഹൃദയത്തില്‍ പോലും
സഖീ, ഹൃദ്യമാമനുഭൂതി
പകര്‍ന്നു മയങ്ങീടാം നമുക്കിനി
വേര്‍പിരിയെണ്ടാതോര്‍ത്തു
നീറി നിറയുവതെന്തിനു
ആരും വരില്ല നമ്മള്‍തന്‍
പാരിലെ യാത്ര കഴിയവേ
പാടില്ല മോഹങ്ങളൊന്നുമീ
കൂടും വെടിഞ്ഞു പോകുമ്പോള്‍
അറിഞ്ഞിട്ടുമെന്തിനാണ് നിന്‍
പരിഭവങ്ങള്‍ പിന്നെയും...?
അടയാളമായി പൊഴിച്ചീടാം
ഉടയാടകളഴിച്ചിനി, വിരിയുക
പുതു മലരുപോല്‍, ഞാ-
നതിലലിയട്ടെ, ജീവന്റെ
കണികയായ്, പോന്നുഷസ്സു
കണി കണ്ടുണരുമുണ്ണികള്‍ക്ക്
ആനന്ദമേകുവാന്‍, നിമിത്ത
മായതില്‍പ്പരമൊരു ഭാഗ്യ മ--
തെന്തുണ്ടീ യൂഴിയില്‍, സഖീ
പുഞ്ചിരിയോടെതിരെല്‍ക്കാം
നാളെയെ, ചിന്തിക്കില്‍ ശൂന്യമാമി-
കാഴ്ച്ചകളൊക്കെയെന്നറിയിലും.
നിന്നിലെക്കെത്തുവാനാണ് ഞാ-
നിത്രമേല്‍ വഴി താണ്ടിയെത്തി പോല്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ