നിന്‍ പുഞ്ചിരിയൊന്നു മാത്രം
മതിയെന് പൈതലേ..
ദുരിതം മറക്കുവാന്‍, ദിനങ്ങളെത്രയും
ശുഭ്രമായീടുവാന്‍...
പല്ലില്ലാ മോണ കാട്ടി നീ
ചിരി തൂകീടവേ, ശമിക്കുന്നു
പരിഭവങ്ങള്‍, ഭ്രാന്തമാം ആവേശങ്ങള്‍
ജ്വലിക്കും കോപങ്ങള്‍...
അറിയുന്നതില്ല നീ
ചരിതങ്ങള്‍, ലോക ക്രമങ്ങള്‍
അറിയാതിരിക്കുന്നതല്ലോ സുഖം
"വെളിച്ചം ദു:ഖമാണല്ലോ ഉണ്ണീ!!"
നീ ചിരിപ്പതു കാണുമ്പോഴും
നീറുകയാണ് നെഞ്ചം, കഞ്ഞേ-
ചിരിക്കുവതെങ്ങിനെയാണ് ഞാന്‍ ..
ഭൂമിയുടെ മറു കോണില്‍ നിന്നും
മുറിപ്പെട്ട ഉണ്ണികള്‍,
നിലവിളിക്കുമ്പോള്‍ .....
അഹന്തയുടെയും,
അധികാരത്തിന്റെയും തണല്‍ പറ്റി
നിറത്തോക്കുകള്‍
ഗര്ജ്ജിച്ച്ചുകൊണ്ടിരിക്കുമ്പോള ്...
നിര്‍ദ്ദനര്‍, നിരാലംബാര്‍,
നിരായുധര്‍..
നിലവിളിക്കുകയല്ലാതെ
എന്ത് ചെയ്യാന്‍?
അവരുടെ വേദനകള്‍
എന്റെതാകുമ്പോള്‍
ഉണ്ണീ,
ചിരിക്കുവതെങ്ങിനെ ഞാന്‍!!
മതിയെന് പൈതലേ..
ദുരിതം മറക്കുവാന്‍, ദിനങ്ങളെത്രയും
ശുഭ്രമായീടുവാന്‍...
പല്ലില്ലാ മോണ കാട്ടി നീ
ചിരി തൂകീടവേ, ശമിക്കുന്നു
പരിഭവങ്ങള്‍, ഭ്രാന്തമാം ആവേശങ്ങള്‍
ജ്വലിക്കും കോപങ്ങള്‍...
അറിയുന്നതില്ല നീ
ചരിതങ്ങള്‍, ലോക ക്രമങ്ങള്‍
അറിയാതിരിക്കുന്നതല്ലോ സുഖം
"വെളിച്ചം ദു:ഖമാണല്ലോ ഉണ്ണീ!!"
നീ ചിരിപ്പതു കാണുമ്പോഴും
നീറുകയാണ് നെഞ്ചം, കഞ്ഞേ-
ചിരിക്കുവതെങ്ങിനെയാണ് ഞാന്‍ ..
ഭൂമിയുടെ മറു കോണില്‍ നിന്നും
മുറിപ്പെട്ട ഉണ്ണികള്‍,
നിലവിളിക്കുമ്പോള്‍ .....
അഹന്തയുടെയും,
അധികാരത്തിന്റെയും തണല്‍ പറ്റി
നിറത്തോക്കുകള്‍
ഗര്ജ്ജിച്ച്ചുകൊണ്ടിരിക്കുമ്പോള
നിര്‍ദ്ദനര്‍, നിരാലംബാര്‍,
നിരായുധര്‍..
നിലവിളിക്കുകയല്ലാതെ
എന്ത് ചെയ്യാന്‍?
അവരുടെ വേദനകള്‍
എന്റെതാകുമ്പോള്‍
ഉണ്ണീ,
ചിരിക്കുവതെങ്ങിനെ ഞാന്‍!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ