ഓര്‍മ്മയിലോരോണക്കാലം
പൂവിട്ടു നില്‍ക്കുന്നു..
വര്‍ഷങ്ങള്‍ക്കിപ്പുറം,ഞാനെന്റെ
തറവാട്ടു മുറ്റത്തു നില്‍ക്കവേ...
വിടപറഞ്ഞേ പോയ്
വിടര്‍ന്നു,മണം പകര്‍ന്നു
ഓടിവന്നെത്തുന്ന കാറ്റിനോട്
കുശലം പറഞ്ഞ്
പൂമണത്താല്‍ ഞങ്ങളെ
ആറാടിച്ചിരുന്ന
പൂച്ചെടികളൊക്കെ യും...
വിടപറഞ്ഞേ പോയ്...
മുറ്റത്ത് പുതുതായ് പടുത്ത
ടയിലിന്നടിയില്‍ നിന്നു
മുയര്‍ന്നുയരുന്നുവോ..
ഒരു കുഞ്ഞു ചെടിയുടെ സ്പന്ദനം...
കാതോര്‍ക്കവേ,
മൃദു സ്പര്‍ശമായെന്നെ
പൊതിയുന്നുവല്ലോ...
മുക്കുറ്റിയും തുമ്പയും...
കിരീടം പോല്‍
ആറുമാസത്തിലൊരിക്കല്‍
പൂചൂടും ചെടിയും...
പണ്ടേപോല്‍, വിടരണം
ഞങ്ങള്‍ക്ക്,
ആകാശം നോക്കി ചിരിക്കണം,
ദേശങ്ങള്‍ താണ്ടിയെത്തും
പൂവാലന്‍ തുമ്പികള്‍ക്ക്,
പകിട്ടാര്‍ന്ന ശലഭങ്ങള്‍ക്ക്
വിരുന്നൂട്ടണം...
.കൊച്ചു മക്കള്‍ക്ക്
കരളില്‍
ആനന്ദം നിറയ്ക്കണം...
പണ്ഡിതനും,
പാമരനുമൊരുപോല്‍
നിര്‍വൃതിയായ് നിറയണം !!
നിങ്ങളറിയുന്നുവോ
ഞങ്ങള്‍തന്‍
വിങ്ങും വികാരങ്ങളാല്‍
തപിക്കുന്നു ഭൂമി...
ജീവന്റെ കണികകള്‍
നീറി നിര്‍ജ്ജീവമാകുന്നു...
നിശ്ചലമാകുന്നു..ഇത്-
നിശ്ചയമാകുന്നു.. .!!
പൂവിട്ടു നില്‍ക്കുന്നു..
വര്‍ഷങ്ങള്‍ക്കിപ്പുറം,ഞാനെന്റെ
തറവാട്ടു മുറ്റത്തു നില്‍ക്കവേ...
വിടപറഞ്ഞേ പോയ്
വിടര്‍ന്നു,മണം പകര്‍ന്നു
ഓടിവന്നെത്തുന്ന കാറ്റിനോട്
കുശലം പറഞ്ഞ്
പൂമണത്താല്‍ ഞങ്ങളെ
ആറാടിച്ചിരുന്ന
പൂച്ചെടികളൊക്കെ യും...
വിടപറഞ്ഞേ പോയ്...
മുറ്റത്ത് പുതുതായ് പടുത്ത
ടയിലിന്നടിയില്‍ നിന്നു
മുയര്‍ന്നുയരുന്നുവോ..
ഒരു കുഞ്ഞു ചെടിയുടെ സ്പന്ദനം...
കാതോര്‍ക്കവേ,
മൃദു സ്പര്‍ശമായെന്നെ
പൊതിയുന്നുവല്ലോ...
മുക്കുറ്റിയും തുമ്പയും...
കിരീടം പോല്‍
ആറുമാസത്തിലൊരിക്കല്‍
പൂചൂടും ചെടിയും...
പണ്ടേപോല്‍, വിടരണം
ഞങ്ങള്‍ക്ക്,
ആകാശം നോക്കി ചിരിക്കണം,
ദേശങ്ങള്‍ താണ്ടിയെത്തും
പൂവാലന്‍ തുമ്പികള്‍ക്ക്,
പകിട്ടാര്‍ന്ന ശലഭങ്ങള്‍ക്ക്
വിരുന്നൂട്ടണം...
.കൊച്ചു മക്കള്‍ക്ക്
കരളില്‍
ആനന്ദം നിറയ്ക്കണം...
പണ്ഡിതനും,
പാമരനുമൊരുപോല്‍
നിര്‍വൃതിയായ് നിറയണം !!
നിങ്ങളറിയുന്നുവോ
ഞങ്ങള്‍തന്‍
വിങ്ങും വികാരങ്ങളാല്‍
തപിക്കുന്നു ഭൂമി...
ജീവന്റെ കണികകള്‍
നീറി നിര്‍ജ്ജീവമാകുന്നു...
നിശ്ചലമാകുന്നു..ഇത്-
നിശ്ചയമാകുന്നു.. .!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ