2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

പുതുവര്‍ഷം

കര്‍ക്കിടക പെമാരിയോഴിഞ്ഞു 
കരിമേഘം വിടപറഞ്ഞു പോകെ 
പൊന്നിന്‍ തിളക്കമാര്‍ന്ന പുലരിയില്‍ 
മന്നിടം മയക്കം വിട്ടുണര്‍ന്നു
കുളികഴിഞീറന്‍ തുകിലുമായ് 
വിളിപ്പാടകലെ നിന്നും വന്നെത്തും 
ഋതുമാതിയാം പെണ്കൊടിയെപോല്‍ 
ചേതോഹാരിണീ വസുധേ... 
കാതുകള്‍ക്കിംബം പകര്‍ന്നു 
നിന്നെ സ്തുതിപ്പു കിളിക്കൂട്ടങ്ങള്‍
വന്നുവല്ലോ ചിങ്ങമാസം, പുതു-
പൂക്കളും ചിരിക്കുന്നു,
കൂപ്പുക്കയ്യുമായ് നില്‍ക്കുന്നു, 
സങ്കടം കണ്കോണുകളില്‍ 
ഒളിപ്പിച്ചുകൊണ്ടേ..പാടെ മറക്കുക 
കളിയിടം വിട്ട തിന്മകള്‍, 
കഥയില്ലാ വാക്കുകള്‍, നമുക്കിനി 
പുതുതായ് പടുക്കുക, നന്മകളാല്‍ 
വരും നാളുകള്‍ സമൃദ്ധമാകുവാന്‍
കരുതലോടെ, കാതലോടോരുങ്ങുക ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ