വേനല്‍ ഉരുകിയൊലിക്കുന്ന ആഗസ്റ്റ് മാസം..
എന്റെ ഡ്രൈവിംഗ് പഠന വേളയിലെ ഒരു ദിവസം.
രാവിലെ ഇറങ്ങിയതാണ് വീട്ടില്‍ നിന്ന്.
ഏതാണ്ട് പത്തു മുപ്പതു കിലോമീറ്റര്‍ അകെലെയുള്ള ഡ്രൈവിംഗ് സ്കൂള്‍ വരെ വണ്ടി ഓടിച്ചു, സ്കൂളില്‍ എത്തി കഴിഞ്ഞാല്‍, വണ്ടിയുടെ എ. സി എല്ലാം ഓഫാക്കി ഡ്രൈവര്‍ അങ്ങ് പോകും...പിന്നെ ഒരു മണിക്കൂറോളം..നമ്മുടെ സ്വന്തമാണ് വണ്ടി. കയറ്റവും ഇറക്കവും പഠിക്കുക, പാര്‍ക്കിംഗ് ചെയ്യാന്‍ പഠിക്കുക, അങ്ങിനെ അത്രയും സമയം ഉപയോഗപപെടുത്തിക്കോലനം..അതാണ് ചിട്ട. .
ആ സമയം കഴിയുമ്പോഴേക്കും, വിയര്‍ത്തു കുളിച്ചിരിക്കും..തൊണ്ട വരണ്ടു തളര്‍ന്നു തുടങ്ങും..സാദാരണ..ഒരു കുപ്പിയില്‍ വെള്ളം കരുതാറുണ്ട് കയ്യില്‍..പക്ഷെ അന്ന് അത് മറന്നു...പിന്നെ ഓര്‍ത്തപ്പോള്‍ കരുതി കയ്യില്‍ പൈസ ഉണ്ടല്ലോ സ്കൂളിലെ കാന്റീനില്‍ നിന്നും വാങ്ങാം...
അന്നത്തെ ഡ്രൈവിംഗ് കഴിഞ്ഞു..തൊണ്ട നേരത്തെ പറഞ്ഞ പോലെ വരണ്ടിരിക്കുന്നു., വെള്ളം കുടിച്ച്ചേ പറ്റു...മാത്രമല്ല മൂത്ര കല്ല്, മൂത്ര പഴുപ്പ് അങ്ങിനെയുള്ള വേവലാതികള്‍ വേറെയും.
ഞാന്‍ വേഗം കാണ്ടീനിലേക്ക് ഓടിക്കയറി..പേഴ്സ് തുറന്നു..ഒഹ്ഹ..നാശം ചില്ലാരയോന്നുമില്ല ..ഉള്ളതോ..വലിയ നോട്ടുകള്‍ മാത്രം..
എന്തെങ്കിലുമാകട്ടെ...കഴുത്തില്‍ കെട്ടിയ ടയ്യിടെയും, റീ ബാന്‍ ഗ്ലാസ്സിന്റെയും പവറില്‍..വലിയ നോട്ടില്‍ നിന്നും ഒന്നെടുത്തു കടക്കാരന് നേരെ നീട്ടി..തെല്ലൊരു അധികാരത്തോടെ തന്നെ ഞാന്‍ പറഞ്ഞു.."ഒരു കുപ്പി വെള്ളം..താ"
കൌണ്ടറില്‍ നില്‍ക്കുന്നയാല്‍...തിരക്കില്‍ നിന്നും കന്നെടുത്തു എന്റെ കയ്യിലേക്ക് നോക്കി...പിന്നെ അയാള്‍ വീണ്ടും തന്റെ ജോലിയില്‍ വ്യപ്രുതനായി....
എനിക്കൊരു സംശയം...ഇനി ഹിന്ടിക്കരാണോ മറ്റോ ആണോ...ഞാന്‍ വീണ്ടും ഭാഷ മാറ്റി പ്രയോഗിച്ചു, ഗൌരവം വിടാതെ തന്നെ....."ഏക് പാനി ധേതോ"..
അയാള്‍ വീണ്ടും എന്നെ നോക്കി...
"ഇവിടെ ചില്ലരയില്ല...ഒരു നൂറു ഫില്‍സ് കൊണ്ട് വാ"... പിന്നെ അയാള്‍ സ്വയം പറയുന്നതും എന്റെ ചെവിയില്‍ പതിഞ്ഞു..ഒരു കുപ്പി വെള്ളത്തിനു പത്തു ദിനാറും കൊണ്ട് വന്നിരിക്കുന്നു...രാവിലെ തന്നെ ഇറങ്ങിക്കോളും...
എന്റെ തൊണ്ട കൂടുതല്‍ വരണ്ടിരിക്കുന്നു...കൂടാതെ അയാളുടെ പിരുപിരുപ്പും...നാക്ക് ഇറങ്ങിപ്പോയത് പോലെ...വെള്ളം കുടിച്ചില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ വീണു മരിക്കും...
ഞാന്‍ ആകെ ഒന്ന് വീക്ഷിച്ചു...ചില്ലറ കിട്ടാന്‍...
ഒന്ന് രണ്ടു പേരുടെ അരികില്‍ നോട്ടുമായി ചെന്ന്..ചില്ലറക്കായി....ഇല്ല, അവരുടെ കയ്യിലൊന്നും ഇല്ല...ഞാന്‍ വീണ്ടും കാന്റീനിലെ ആളെ നോക്കി...എന്തെങ്കിലും ദയ..
അയാള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ല..ഒന്ന് കൂടി ശ്രമിക്കാം...ഒരു മലയാളിയല്ലേ...ഒരു പക്ഷെ ചില്ലറ ഉണ്ടായിട്ടും, തരാനുള്ള മടി കൊണ്ടായല്ലോ...ഒന്നപെക്ഷിച്ചു നോക്കാം..
ഞാന്‍ വീണ്ടും അയാള്‍ക്ക് മുന്നിലേക്ക് ചെന്നു..വളരെ താഴ്മയോടെ...വരണ്ട നാക്കില്‍ നിന്നും അക്ഷരങ്ങള്‍ കുറേശ്ശെ പുറത്തു വന്നു. "ആരുടെ.. കയ്യിലും ചില്ലറ... ഇല്ല.. ..ഞാന്‍ കുറെ ശ്രമിച്ചു....." ടായ്യും കൂളിംഗ് ഗ്ലാസ്സും ധരിച്ച ഞാനെങ്ങനെ ചില്ലറക്ക് വേണ്ടി ഇറക്കും...എന്റെ ബോധം ഞാന്‍ മനപൂര്‍വം മറച്ചു...
"തന്നോടല്ലേ പറഞ്ഞെ..ഇവിടെ ചില്ലറ ഇല്ലാന്ന് ..." അതും പറഞ്ഞു അയാള്‍ സാന്റ് വിച്ചു ഉണ്ടാക്കാനുള്ള തിരക്കിലേക്ക് മറിഞ്ഞു..
ഞാന്‍ അസ്വസ്ഥതനാകാന്‍ തുടങ്ങി...എന്താ ചെയ്യാ..ഞാന്‍ കണ്ണട മുകത്ത് നിന്നും എടുത്തു..ബാഗില്‍ തിരുകി, ചുറ്റും നോക്കി....
അപ്പുറത്ത്..രണ്ടു മൂന്നു പേര്‍ പണിയെടുക്കുന്നു...അതിലൊരാള്‍.. കാന്ടേനിലെക്കു വരുന്നു..ഞാന്‍ അയാളെ നോക്കി നിന്നു..ഒന്ന് രണ്ടു കോളയും, കുപ്പി വെള്ളവും വാങ്ങി അയാള്‍ തിരിഞ്ഞു..
"മലയാളിയാണോ"..ഞാന്‍ ചോതിച്ചു.
"അതെ..."
"ഇതാ."കയ്യിലിരുന്ന നോട് അയാള്‍ക്ക് നീട്ടി "ചില്ലറ ഉണ്ടോ..."
ഒരു ചെറു ചിരിയോടെ...അയാള്‍ എന്നെ നോക്കി. അഴുക്കു പുരണ്ട വസ്ത്രം നനഞ്ഞു..ഒട്ടിയിരിക്കുന്നു.. ."അയ്യോ...ഇതിനെല്ലാം ചില്ലറ തരണമെങ്കില്‍ അടുത്ത മാസം ആവണം, ശമ്പളം കിട്ടണം."..."അവിടെ, കടയില്‍ ഇല്ലേ..?"
"ഇല്ല...ഒരു കുപ്പി വെള്ളം വാങ്ങാന.." ഞാന്‍.
"ഓ..അതായിരുന്നോ.." അയാള്‍ ചെളിയും വിയര്‍പ്പും കലര്‍ന്ന ഷര്‍ട്ടിന്റെ കീശയില്‍ കയ്യിട്ടു നൂറു ഫില്‍സ് എനിക്ക് നേരെ നീട്ടി.
"എയ്യ് ..അത് വേണ്ട..."
"സാരമില്ല...വെള്ളം കുടിക്കാനല്ലേ ..?" അയാള്‍ ഒന്ന് പുഞ്ചിരിച്ചു നടന്നു പോയി.
ഞാന്‍ മുകളിലേക്ക് നോക്കി. കത്തുന്ന സൂര്യന്‍..നോക്കാന്‍ വയ്യ...എന്നിട്ടും ഞാന്‍ കണ്ടു ആ സൂര്യമുഘത്തു..ഒരു ചിരി.
ഒരു പാട് പണം പണം കയ്യിലിരുന്നിട്ടും, ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നതിന്റെ നിസ്സാരതയെപ്പട്ടി..ചിന്തിച്ചു ഞാന്‍ കാന്ടേനിലെക്കു നടന്നു.
എന്റെ ഡ്രൈവിംഗ് പഠന വേളയിലെ ഒരു ദിവസം.
രാവിലെ ഇറങ്ങിയതാണ് വീട്ടില്‍ നിന്ന്.
ഏതാണ്ട് പത്തു മുപ്പതു കിലോമീറ്റര്‍ അകെലെയുള്ള ഡ്രൈവിംഗ് സ്കൂള്‍ വരെ വണ്ടി ഓടിച്ചു, സ്കൂളില്‍ എത്തി കഴിഞ്ഞാല്‍, വണ്ടിയുടെ എ. സി എല്ലാം ഓഫാക്കി ഡ്രൈവര്‍ അങ്ങ് പോകും...പിന്നെ ഒരു മണിക്കൂറോളം..നമ്മുടെ സ്വന്തമാണ് വണ്ടി. കയറ്റവും ഇറക്കവും പഠിക്കുക, പാര്‍ക്കിംഗ് ചെയ്യാന്‍ പഠിക്കുക, അങ്ങിനെ അത്രയും സമയം ഉപയോഗപപെടുത്തിക്കോലനം..അതാണ് ചിട്ട. .
ആ സമയം കഴിയുമ്പോഴേക്കും, വിയര്‍ത്തു കുളിച്ചിരിക്കും..തൊണ്ട വരണ്ടു തളര്‍ന്നു തുടങ്ങും..സാദാരണ..ഒരു കുപ്പിയില്‍ വെള്ളം കരുതാറുണ്ട് കയ്യില്‍..പക്ഷെ അന്ന് അത് മറന്നു...പിന്നെ ഓര്‍ത്തപ്പോള്‍ കരുതി കയ്യില്‍ പൈസ ഉണ്ടല്ലോ സ്കൂളിലെ കാന്റീനില്‍ നിന്നും വാങ്ങാം...
അന്നത്തെ ഡ്രൈവിംഗ് കഴിഞ്ഞു..തൊണ്ട നേരത്തെ പറഞ്ഞ പോലെ വരണ്ടിരിക്കുന്നു., വെള്ളം കുടിച്ച്ചേ പറ്റു...മാത്രമല്ല മൂത്ര കല്ല്, മൂത്ര പഴുപ്പ് അങ്ങിനെയുള്ള വേവലാതികള്‍ വേറെയും.
ഞാന്‍ വേഗം കാണ്ടീനിലേക്ക് ഓടിക്കയറി..പേഴ്സ് തുറന്നു..ഒഹ്ഹ..നാശം ചില്ലാരയോന്നുമില്ല ..ഉള്ളതോ..വലിയ നോട്ടുകള്‍ മാത്രം..
എന്തെങ്കിലുമാകട്ടെ...കഴുത്തില്‍
കൌണ്ടറില്‍ നില്‍ക്കുന്നയാല്‍...തിരക്കില്‍
എനിക്കൊരു സംശയം...ഇനി ഹിന്ടിക്കരാണോ മറ്റോ ആണോ...ഞാന്‍ വീണ്ടും ഭാഷ മാറ്റി പ്രയോഗിച്ചു, ഗൌരവം വിടാതെ തന്നെ....."ഏക് പാനി ധേതോ"..
അയാള്‍ വീണ്ടും എന്നെ നോക്കി...
"ഇവിടെ ചില്ലരയില്ല...ഒരു നൂറു ഫില്‍സ് കൊണ്ട് വാ"... പിന്നെ അയാള്‍ സ്വയം പറയുന്നതും എന്റെ ചെവിയില്‍ പതിഞ്ഞു..ഒരു കുപ്പി വെള്ളത്തിനു പത്തു ദിനാറും കൊണ്ട് വന്നിരിക്കുന്നു...രാവിലെ തന്നെ ഇറങ്ങിക്കോളും...
എന്റെ തൊണ്ട കൂടുതല്‍ വരണ്ടിരിക്കുന്നു...കൂടാതെ അയാളുടെ പിരുപിരുപ്പും...നാക്ക് ഇറങ്ങിപ്പോയത് പോലെ...വെള്ളം കുടിച്ചില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ വീണു മരിക്കും...
ഞാന്‍ ആകെ ഒന്ന് വീക്ഷിച്ചു...ചില്ലറ കിട്ടാന്‍...
ഒന്ന് രണ്ടു പേരുടെ അരികില്‍ നോട്ടുമായി ചെന്ന്..ചില്ലറക്കായി....ഇല്ല, അവരുടെ കയ്യിലൊന്നും ഇല്ല...ഞാന്‍ വീണ്ടും കാന്റീനിലെ ആളെ നോക്കി...എന്തെങ്കിലും ദയ..
അയാള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ല..ഒന്ന് കൂടി ശ്രമിക്കാം...ഒരു മലയാളിയല്ലേ...ഒരു പക്ഷെ ചില്ലറ ഉണ്ടായിട്ടും, തരാനുള്ള മടി കൊണ്ടായല്ലോ...ഒന്നപെക്ഷിച്ചു നോക്കാം..
ഞാന്‍ വീണ്ടും അയാള്‍ക്ക് മുന്നിലേക്ക് ചെന്നു..വളരെ താഴ്മയോടെ...വരണ്ട നാക്കില്‍ നിന്നും അക്ഷരങ്ങള്‍ കുറേശ്ശെ പുറത്തു വന്നു. "ആരുടെ.. കയ്യിലും ചില്ലറ... ഇല്ല.. ..ഞാന്‍ കുറെ ശ്രമിച്ചു....." ടായ്യും കൂളിംഗ് ഗ്ലാസ്സും ധരിച്ച ഞാനെങ്ങനെ ചില്ലറക്ക് വേണ്ടി ഇറക്കും...എന്റെ ബോധം ഞാന്‍ മനപൂര്‍വം മറച്ചു...
"തന്നോടല്ലേ പറഞ്ഞെ..ഇവിടെ ചില്ലറ ഇല്ലാന്ന് ..." അതും പറഞ്ഞു അയാള്‍ സാന്റ് വിച്ചു ഉണ്ടാക്കാനുള്ള തിരക്കിലേക്ക് മറിഞ്ഞു..
ഞാന്‍ അസ്വസ്ഥതനാകാന്‍ തുടങ്ങി...എന്താ ചെയ്യാ..ഞാന്‍ കണ്ണട മുകത്ത് നിന്നും എടുത്തു..ബാഗില്‍ തിരുകി, ചുറ്റും നോക്കി....
അപ്പുറത്ത്..രണ്ടു മൂന്നു പേര്‍ പണിയെടുക്കുന്നു...അതിലൊരാള്‍..
"മലയാളിയാണോ"..ഞാന്‍ ചോതിച്ചു.
"അതെ..."
"ഇതാ."കയ്യിലിരുന്ന നോട് അയാള്‍ക്ക് നീട്ടി "ചില്ലറ ഉണ്ടോ..."
ഒരു ചെറു ചിരിയോടെ...അയാള്‍ എന്നെ നോക്കി. അഴുക്കു പുരണ്ട വസ്ത്രം നനഞ്ഞു..ഒട്ടിയിരിക്കുന്നു.. ."അയ്യോ...ഇതിനെല്ലാം ചില്ലറ തരണമെങ്കില്‍ അടുത്ത മാസം ആവണം, ശമ്പളം കിട്ടണം."..."അവിടെ, കടയില്‍ ഇല്ലേ..?"
"ഇല്ല...ഒരു കുപ്പി വെള്ളം വാങ്ങാന.." ഞാന്‍.
"ഓ..അതായിരുന്നോ.." അയാള്‍ ചെളിയും വിയര്‍പ്പും കലര്‍ന്ന ഷര്‍ട്ടിന്റെ കീശയില്‍ കയ്യിട്ടു നൂറു ഫില്‍സ് എനിക്ക് നേരെ നീട്ടി.
"എയ്യ് ..അത് വേണ്ട..."
"സാരമില്ല...വെള്ളം കുടിക്കാനല്ലേ ..?" അയാള്‍ ഒന്ന് പുഞ്ചിരിച്ചു നടന്നു പോയി.
ഞാന്‍ മുകളിലേക്ക് നോക്കി. കത്തുന്ന സൂര്യന്‍..നോക്കാന്‍ വയ്യ...എന്നിട്ടും ഞാന്‍ കണ്ടു ആ സൂര്യമുഘത്തു..ഒരു ചിരി.
ഒരു പാട് പണം പണം കയ്യിലിരുന്നിട്ടും, ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നതിന്റെ നിസ്സാരതയെപ്പട്ടി..ചിന്തിച്ചു ഞാന്‍ കാന്ടേനിലെക്കു നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ