വീതുളി ഒന്നുന്ടെന്റെ കയ്യില്‍
അവന്റെ കഴുത്തിനെ ഉന്നം വെക്കുന്നത്.
എന്റെ അരുമ സന്താനത്തെ
ചെകിടത്തടിച്ചപ്പോള്‍
തേച്ച്ചുമിനുക്കിയത്,
അവന്റെ കഴുത്തിനെ ഉന്നം വെക്കുന്നത്.
വഴിയില്‍ പോകുന്നവരെ നോക്കി
കുരക്കുന്നത്,
ഇത്രമേല്‍ മോശമാണോ ?
ഒരു നേരമ്പോക്കിന്
ഒരു കവിള്‍ വെള്ളം
ഇതിലെ പോകുന്നവരുടെ മുഖത്തേക്ക് ..
പിതാവിന്റെ കരവിരുതില്‍
ഊറ്റം കൊളേളേണ്ടതിനു പകരം
മറ്റൊരു എതിരാളിയെ,
എന്റെ മുഖത്തടിക്കാന്‍ മാത്രം??!!
എന്റെ പേര്
എന്റെ പ്രശസ്തി
ഒറ്റ നേരം കൊണ്ട്
ഊതികെടുത്തി ഇവന്‍...!!
തലമുറകള്‍ ഇല്ലാതിരിക്കട്ടെ
വംശം കെട്ടൊടുങ്ങട്ടെ...
അവന്റെ കഴുത്തിനെ
ഉന്നം വെക്കുന്ന,വീതുളി....
തേച്ചു മിനുക്കി
വെച്ചിട്ടുണ്ട് ഞാന്‍.
അവന്റെ കഴുത്തിനെ ഉന്നം വെക്കുന്നത്.
എന്റെ അരുമ സന്താനത്തെ
ചെകിടത്തടിച്ചപ്പോള്‍
തേച്ച്ചുമിനുക്കിയത്,
അവന്റെ കഴുത്തിനെ ഉന്നം വെക്കുന്നത്.
വഴിയില്‍ പോകുന്നവരെ നോക്കി
കുരക്കുന്നത്,
ഇത്രമേല്‍ മോശമാണോ ?
ഒരു നേരമ്പോക്കിന്
ഒരു കവിള്‍ വെള്ളം
ഇതിലെ പോകുന്നവരുടെ മുഖത്തേക്ക് ..
പിതാവിന്റെ കരവിരുതില്‍
ഊറ്റം കൊളേളേണ്ടതിനു പകരം
മറ്റൊരു എതിരാളിയെ,
എന്റെ മുഖത്തടിക്കാന്‍ മാത്രം??!!
എന്റെ പേര്
എന്റെ പ്രശസ്തി
ഒറ്റ നേരം കൊണ്ട്
ഊതികെടുത്തി ഇവന്‍...!!
തലമുറകള്‍ ഇല്ലാതിരിക്കട്ടെ
വംശം കെട്ടൊടുങ്ങട്ടെ...
അവന്റെ കഴുത്തിനെ
ഉന്നം വെക്കുന്ന,വീതുളി....
തേച്ചു മിനുക്കി
വെച്ചിട്ടുണ്ട് ഞാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ