2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

തേര്‍വാഴ്ച

പതിവ് പോലെ നിലാവ് നോക്കി, ആകാശത്തിന്റെ സൌന്ദര്യം നോക്കി, അച്ഛമ്മയില്‍ നിന്നും വരുന്ന കഥകളും, അനുഭവങ്ങളും കേട്ടിരിക്കുംബോഴാണ്, അച്ഛമ്മ മെല്ലെ എന്നെ തോണ്ടി വിളിച്ചത്...
അച്ഛമ്മ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് ഞാനും നോക്കി.."അതാ, കണ്ടോ തേര്‍വാഴ്ചയുടെ പോക്ക്..."
കുറ്റാ കുറ്റിരുട്ടത്തു, അങ്ങ് പടിഞ്ഞാറേ അതിരിലൂടെ ഒരു തീനാളം, കടന്നു പോകുന്നു. ഞാന്‍ വിസ്മയത്തോടെയും, അല്‍പ്പം ഭയത്തോടെയും നോക്കി കണ്ടു.
അന്ന്, കരണ്ടോന്നും നമ്മുടെ ചുറ്റുവട്ടത്ത് എത്തിയിരുന്നില്ല..മാത്രമല്ല...ഞങ്ങളുടെ വീട് കഴിഞ്ഞാല്‍ പിന്നെ കാടും പടലവും ഇടതൂര്‍ന്ന പറമ്പാണ്..
"ഇങ്ങാട്ട് പോരേടാ ചെക്കാ...ഇന്ന് വെള്ളിയാഴ്ച്ചാ.."
അച്ഛമ്മ ഇരുന്നിരുന്ന പായില്‍ നിന്നും തട്ടി പിടഞ്ഞെഴുന്നേറ്റു കൊണ്ട് എന്നെ വിളിച്ചു. " വാ അകത്തേക്ക് പോകാം"..
ചിമ്മിനി കുപ്പിയും, കയ്യിലെടുത്തു ഞാന്‍ അച്ഛമ്മയുടെ പിന്നാലെ കൂടി...ഇടയ്ക്കു ഒളിക്കന്നിട്ടു നോക്കി..തേര്‍വാഴ്ച പോയികഴിഞ്ഞോന്നു അറിയാന്‍..
പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ കേട്ടു, തെക്കേതിലെ അമ്മുചോത്തി..മരണപ്പെട്ടു.
കുറച്ചു കഴിഞ്ഞു, അച്ചമ്മയോടൊപ്പം, ഞാനും പുറപ്പെട്ടു..മരിച്ച അമ്മുചോത്തിയെ കാണാന്‍. 
വടക്കേ പാട്ടിലെ വേണു നായരുടെ വീട്ടിലെ അടുക്കലപ്പനിക്കാരിയാണ് അമ്മുചോത്തി..
അവരുടെ ഭര്‍ത്താവ്, വേലായുധേട്ടന്‍, കൂലിപ്പനിക്കാരനാണ്...കിണറു പണിയാണ് പ്രധാനം...
ഞങ്ങള്‍ ചെല്ലുമ്പോള്‍ ആളുകള്‍ കൂടിയിട്ടുണ്ട്...അമ്മുചോത്തിയെകാണാന്‍, അച്ഛമ്മ എന്നെ അനുവദിച്ചില്ല. 
കഴുത്തില്‍ വിലങ്ങനെ ഒരു മുരിവുണ്ടത്ത്രെ..ആളുകള്‍ അടക്കം പറയുന്നത് കേട്ടു...തെര്വാഴ്ച്ചയുടെ മുന്നില്‍ പെട്ടിട്ടാത്രേ...
ഓ..തേര്‍വാഴ്ച ആളെ കൊല്ലേം ചെയ്യോ...എനിക്ക് പേടിയായി..
"വെള്ളിയാഴ്ചെം, ചോവ്വഴ്ചെം രത്ത്രി ഒരു നേരം കഴിഞ്ഞാ വീടിനകാത്തുന്നു പുരത്തിരങ്ങാണ്ടുന്നു..എത്ര വട്ടം അവളോട്‌ പറഞ്ഞിരിക്കുന്നു..ചോരേം നീരും ഉള്ള പ്രകൃതല്ലേ...പോരാത്തതിന്, രണ്ടാമത്തതിനെ മൂന്നു മാസം വയറ്റിലും ...." അമ്മുചോത്തിയുടെ ബന്ധുക്കളാരോ ആകണം..അച്ഛമ്മയോട്‌ പറഞ്ഞത്.
വെലായുധ്ട്ടനാനെങ്കില്‍, രണ്ടു വയസ്സ് കാരന്‍ രാജുവിനെ തോളില്‍ കിടത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു...
"ഇതേ...തെര്വാഴ്ച്ചോന്നും അല്ലാ...എനിക്കറിയാം എന്താ ചെയ്യന്ടെന്നു..."
പോലീസും അന്വേഷണങ്ങളും ഒന്നുമുണ്ടായില്ല...പത്തു നാല്‍പ്പതു കിലോമീറ്റെര്‍ ദൂരെയാണ് പോലിസ് സ്റ്റേഷന്‍..അന്ന് കാലത്ത് ആരും അന്വേഷണം, കേസ്സ് അതിനൊന്നും മുതിരാറില്ലല്ലോ.
ഉച്ചക്ക് ശേഷം, അമ്മുചോതിയുടെ ശവം അപ്പുറത്തെ പറമ്പില്‍ കുഴിച്ചു മൂടി.
വെലായുധേട്ടനും മകനും ഒറ്റക്കായി...
രാവിലെ മകനെ അടുത്ത വീട്ടില്‍ ആക്കി വേലായുധേട്ടന്‍ പണിക്കു പോകും.
ഒന്ന് രണ്ടു വര്‍ഷങ്ങള്ള്‍ക്ക് ശേഷം, ഒരു കിണറു പണിക്കിടെ മണ്ണിടിഞ്ഞു വീണു വേലായുധേട്ടന്‍ മരിച്ചു. വെലായുധേട്ടന്റെ മകനെ വെലായുധേട്ടന്റെ പെങ്ങള്‍ കൊണ്ട് പോയി.
പിന്നെ ഇടയ്ക്കിടെ അവന്‍ ആ പരിസരത്തു വന്നു പോകും. പക്ഷെ, 
ഞാന്‍ കാണുന്നത് ധാ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്നാണ്..
വളര്‍ന്നിരിക്കുന്നു..ഉം.. ആളുകള്‍ പറയുന്നത് ശരിതന്നെ...
ഞാനും സൂക്ഷിച്ചു നോക്കി. അവന്റെ രൂപത്തിലും, ഭാവത്തിലും വടക്കെപ്പാട്ടെ വേണു നായരുടെ ഒരു ചായ!!
എന്റെ മനസ്സിലൂടെ പണ്ടത്തെ തേര്‍വാഴ്ചയുടെ വെളിച്ചം പുതിയ ഒരറിവായ് കടന്നു പോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ