2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

മൂന്നു ജീവിതങ്ങള്‍

ഒന്ന്. 
സമൂഹത്തില്‍ സമ്മതന്‍
പശുക്കള്‍, ആട്, മാട്
പക്ഷികള്‍, നായ്ക്കള്‍
സൗഹൃദം, സംരക്ഷണം
വീട്ടിലെ ചിലവുകള്‍ 
ധാരണയില്ലാത്തവന്‍
മറ്റുള്ളവരുടെ സങ്കടങ്ങളില്‍
കൈയ്യയഞ്ഞു കൊടുക്കുന്നവന്‍.
ആശുപ്പത്ത്രി കിടക്കയില്‍ 
മരണം വരിച്ചവന്‍ 

രണ്ട് 
സ്വന്തം വീട്, കുട്ടികള്‍ 
പ്രാരബ്ധങ്ങള്‍
എന്തിനും അതിരുകളുള്ളവന്‍..
അധ്വാനിക്കാന്‍ മടിയില്ലാത്തവന്‍
വസ്തു വകകളില്‍ 
ശ്രദ്ധയുള്ളവന്‍ ..
മാട്ട്, മാരണം, മന്ത്രവാദം
വിശ്വസിച്ചു പോകുന്നവന്‍ 
അല്ലലില്ലാത്ത 
മരണം നേടിയവന്‍. 

മൂന്ന് 
അധോമുഘന്‍,
ക്രുതകൃത്യന്‍, ഗൌരവശാലി...
സ്നേഹം പ്രകടിപ്പിക്കാന്‍ 
അറിയാത്തവന്‍ 
യുവത്ത്വത്തിലെ വിജയം 
കണ്ടെത്തിയവന്‍ 
എല്ലാവരും 
നല്ലതുപോലെ കഴിയണമെന്ന് 
ഉള്ളാലെ ആഗ്രഹിച്ചവാന്‍
രോഗങ്ങള്‍ കൊണ്ട് 
മനസ്സും, ശരീരവും ക്ഷയിച്ചു,
ഒന്നും കാത്തുവെക്കാതെ
കടന്നുപോയവന്‍..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ