2013 ഫെബ്രുവരി 24, ഞായറാഴ്‌ച

വേര്‍പിരിയല്‍

എനിക്കും നിനക്കുമിടയിലെ 
വിളക്കുകള്‍ കെട്ടുപോയിരിക്കുന്നു 
അതുകൊണ്ടാണ് 
നിന്റെ അരികെ 
നിന്നെ തൊട്ടു നിന്നിട്ടും 
എന്നെ നീ കാണാതെ പോയത് !!!

നിന്റെ വാക്കുകള്‍ 
ഇപ്പോഴുമെന്റെ കാതില്‍ 
മുഴങ്ങുന്നുണ്ട് 
പ്രായ്ശ്ചിത്തത്തിനു 
കാത്തു നില്‍ക്കാതെ 
നീ നടന്നു നീങ്ങിയതും 
നിന്റെ 
കൈവിരല്‍ തുമ്പില്‍ തൂങ്ങി 
എന്റെ ഭാവി 
സങ്കടം നിറച്ച മിഴികളാല്‍ 
നോക്കി നോക്കിയകന്നു പോയതും 
ഇപ്പോഴും ഓര്‍മ്മയില്‍ 
തെളിഞ്ഞു നില്‍പ്പുണ്ട്.

എന്റെ കവിതേ, നിന്നെ വിട്ട് 
അവളെ, 
കഥയെ കൂട്ട് പിടിച്ചതാണോ
നിന്റെ വൈഷമ്യം !!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ