2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

പ്രണയം

പ്രണയ ലേഖനം എഴുതാനിരിക്കുംബോഴാണ്
പലപ്പോഴും
പ്രാരബ്ധങ്ങള്‍
മണിയനീച്ചയെപ്പോലെ മൂളിവന്നു
തലച്ചോറിലേക്ക് കടന്നു കയറും!!
പാതി തളര്‍ന്ന
അച്ഛന് കുഴമ്പ്,
അമ്മക്ക്, 
ശ്വാസം മുട്ടിന്നു അരച്ച് കുടിക്കാന്‍
പച്ചമരുന്നു
അത്താഴത്തിനു രേഷനരിക്ക്

ങ്ങ്ഹാ...

ചിന്തകള്‍ മടക്കി വെച്ച്
പേപ്പറും പേനയും ഒടിച്ചു വെച്ച്...
ഓട്ടമായി...
പ്രണയം മാത്രമ
എന്നില്‍
ഇപ്പോഴും ബാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ