കൈവഴികളെല്ലാം റോഡുകളായപ്പോൾ
അയ്ല്പ്പക്കങ്ങളെ അറിയാതെയായി
വേലിത്തലപ്പുകൾക്കിടയിലൂടെ
എത്തിനോക്കുന്ന ഒച്ചയനക്കങ്ങളും
കാറ്റിലൂടരിച്ചെത്തുന്ന
അരിയുടെ വേവുഗന്ധവും
തീരെ,
ഗ്രസിക്കാതെയായി...
ഭൂമിയുടെ മറുഖണ്ഡത്തോട്
കണ്ടും കേട്ടും സംസാരിച്ചുകൊണ്ടിരിക്കെ
അപുറത്തുണ്ടായിരുന്നെന്നു കരുതുന്ന
മൂന്നു ജീവനുകൾ...
വെള്ളത്തുണിയാൽ പൊതിയപ്പെട്ടു
ആരൊക്കെയോ ചേർന്ന് കൊണ്ട് പോകുന്നു...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ