2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

കുറ്റവും ശിക്ഷയും



ഭരണകൂടമേ 
എന്നെ 
കൊന്നു കളയൂ
ഈ   ഇരുട്ടറയിൽ 
തെറ്റുകൾ ഏറ്റു പറഞ്ഞു,
പറഞ്ഞ് ...
ചുമരുകൾ പോലും 
ഖനീഭവിച്ചിരിക്കുന്നു  
  
എന്നിട്ടും, 
കാണാതെ പോകുന്ന
നിങ്ങളുടെ തെറ്റുകൾ... 
അതിനുള്ള വിധി 
ഏതു കോടതിയാണ് 
തീരുമാനിക്കുന്നത് 

ജനങ്ങളുടെ കണ്ണുകൾക്ക് മേൽ  
അസത്യത്തിന്റെ 
പതു പതുത്ത പട്ടു മൂടി 
സ്വപ്നങ്ങളുടെ ചൂണ്ടയിൽ കൊരുത്തു 
ഉള്ളവന്റെ ആർത്തിക്ക് 
വിഭവമാക്കുന്നത് 
എങ്ങിനെ കാണാതിരിക്കും 
എങ്ങിനെ മിണ്ടാതിരിക്കും...? 

ഭരണകൂടമേ,
നിങ്ങളെന്നെ-
വിചാരണ ചെയ്യൂ,വിധിയൊരുക്കൂ...
അല്ലെങ്കിൽ
സർവ്വ ക്രൌര്യത്തോടെയും   
കൊന്നു കളയൂ..! 



 - ശശി കാട്ടൂർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ