2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

മൌനം



മൌനമേ 
തളം കെട്ടികിടക്കുന്ന 
ഈ ചോര 
നിഷ്കളങ്കമായ 
കുഞ്ഞു വസന്തങ്ങളുടെത്..

അധികാര തിമിരം തീർത്ത  
അഹങ്കാരത്തിൻറെ ഭയം
കംസന്റെ ആക്രോശമായ്
കത്തിച്ചൊടുക്കുന്നത്  
കാണാതെയും, കേള്ക്കാതെയും 
എത്ര നാളിങ്ങനെ..
  
ഈ മൌനം 
തകര്ക്കുവാൻ 
നിനക്ക് മേൽ 
ആരാണ് ഒരു ബോംബിടുന്നത്...!!! 


-ശശി കാട്ടൂർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ