2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

യുദ്ധഭൂമിയിൽ


എനിക്ക് 
നനയാനൊരിത്തിരി 
മഴ തരൂ മേഘമേ..

എനിക്ക് 
പാടാനൊരു പാട്ടിന്റെ-
യീരടി തരിക നീ പൂംകുയിലെ 

എനിക്ക് 
പൂക്കാനൊരു ചില്ല നീട്ടി 
തരിക പടു വൃക്ഷമേ... 

എനിക്ക് 
തല ചാക്കാൻ, നിന്റെ 
മാറിടച്ചൂട് തരിക പ്രണയമേ.. 

വിറക്കുമെൻ കയ്യിലെ 
വിളക്കൊന്നണയാതിരിക്കാൻ 
ഒരു താങ്ങ് തരിക
വ്യഥിത ഹൃദയങ്ങളെ...

അവസാന വെടിയേറ്റ്‌ 
വീഴുന്നതിൻ മുന്പേ, 
ഒരു വട്ടം കൂടി, യാ കാഴ്ചയും 
കേൾവിയും   
പകർത്തിവെക്കട്ടെ 
വീണ്ടു മീ മണ്ണ് തളിർക്കുമെങ്കിൽ 
ഒരു കുഞ്ഞു വസന്തമായ്‌ 
പൊട്ടി വിടരുവാൻ. 


-ശശി കാട്ടൂർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ