ഈ ഉച്ചവെയിലിൽ
പ്രണയ ച്ചൂടിനാൽ പൊള്ളിയ
നിന്റെ മുഖം
കാച്ചിക്കുറുക്കിയ വാക്കിനാൽ
ഞാൻ പകര്ന്നു തന്ന
മധുരങ്ങൾ
മണൽ ഭൂമിയിൽ നിന്നും
നിന്നിലെക്കെത്തുവാൻ
കടൽ കടക്കണമെന്ന
എക്കാലത്തെയും വേവലാതി
നീയിപ്പോൾ
മഴയുടെ,
നനുത്ത താളം കേട്ട്
ഉറങ്ങാൻ കഴിയാതെ
അകന്നുപോയ ചൂടിനെ
കെട്ടിപിടിച്ചു കിടപ്പുണ്ടാകും
ഒരു മധുവിധുവിന്റെ കാലൊച്ച
മെല്ലെ, മെല്ലെ
സിരകളിൽ വന്നലക്കുന്നുണ്ടാകും
നമുക്കിടയിൽ കൊഴിഞ്ഞു വീണ
പൂക്കളത്രയും പെറുക്കിയെടുത്ത്
വസന്തത്തിന്റെ
മാളിക പണിതീർക്കണം
സഹനമെന്നൊ,
ത്യാഗമെന്നോ...
എന്താണതിനു പേരിടേണ്ടത് ?
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ