2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

പ്രവാസക്കുറിപ്പുകൾ


ആർക്ക്  വേണ്ടിയാണോ 
മരുഭൂമിയിൽ 
ഞാൻ ഉരുകിയൊലിച്ചത് 
അവരാരും ചോദിച്ചില്ല 
എന്റെ ജീവിതത്തെ പറ്റി .


ദിനാന്ത്യത്തിൽ 
തറയിൽ 
മെത്ത വിരിച്ചു 
കിടക്കാൻ തുടങ്ങുമ്പോഴേക്കും 
ഉമ്മ വെച്ചു 
ഉറങ്ങാൻ സമ്മതിക്കാത്ത 
ഒരു കൂട്ടരുണ്ട്...
ഇരുട്ടിൽ  ഇറങ്ങി വരുന്നവർ.


ക്ലോസറ്റുകൾ 
ഗർഭ പാത്രങ്ങളായിരുന്നെങ്കിൽ 
എത്രയോ ഉണ്ണികൾ 
ഒപ്പം കൂടിയേനെ...!


പ്രവാസജീവിതം 
അവസാനിപ്പിക്കുന്നതിനെപറ്റി 
പറഞ്ഞപ്പോഴൊക്കെ  
ഏവരും എതിർത്തു 
ഒരാളൊഴികെ ..!


അധ്വാനമത്രയും ചിലവിട്ട് 
മിനുക്കിയെടുത്ത  വീട്ടിൽ, 
മക്കളോടൊത്തു കളിച്ചും ചിരിച്ചും 
മയങ്ങുവാനുള്ള(മരിക്കുവാനോ) മോഹം..
അതു  മാത്രം 
ബാക്കിയാകുന്നു. 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ