2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

സമാധാന കാംഷികൾ.



നെറ്റി പിളർന്നു 
ഇരു വശത്തേക്കും മലച്ചു വീണ 
ആടുകളെ നോക്കി 
മണ്ണിലേക്ക് പരന്നിറങ്ങുന്ന 
അവസാന തുള്ളി ചോരയും 
നക്കിയെടുക്കുമ്പോൾ,
കുറുക്കൻ 
ആർത്തിയോടെ ആലോചിച്ചു...

അപ്പുറത്ത് 
പച്ച് പുല്ലു നിറഞ്ഞ 
കുന്നിൻ ചരുവിൽ
മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങളെ പറ്റി 
അവക്കിടയിലെ കറുപ്പിനെയും 
വെളുപ്പിനെയും പറ്റി...

"കറുപ്പിലെ കറുപ്പും 
വെളുപ്പിലെ വെളുപ്പും"

ഹാ...!! 
സന്തോഷപുളകിതനായ കുറുക്കൻ 
അടുത്തുകണ്ട പാറക്കൂട്ടത്തിന്റെ ഉച്ചിയിൽ കയറി നിന്ന് 
ഓരിയിട്ടു....
ദേശത്താകെ 
സമാധാനം സ്ഥാപിക്കലാണ് 
തന്റെ ലക്ഷ്യമെന്ന്.


-ശശി കാട്ടൂർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ