2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

സമാഗമം


 
വന്നു വിളിക്കുന്നു, വീണ്ടുമവൾ
മുന്നെപ്പോലെ, എന്നെയുപെക്ഷിച്ചു കടന്നു പോയവൾ
 
ചോദിച്ചതില്ല,വളോടിതുവരെ-
യെവിടെ യായിരുന്നെന്നൊരു വാക്ക് പോലും ഞാൻ..
 
വന്നുവല്ലോ, വീണ്ടും വസന്തം വിതയ്ക്കുവാൻ
എന്നേകാന്ത തമസ്സിൽ വെളിച്ചം വാരി വിതറുവാൻ
 
ഉള്ളിലൊരു പ്രണയ ഗൌരവം കനക്കുന്നു
മിണ്ടില്ല, ഞാനാദ്യമവളോടെന്നു വെറുതെ മനസ്സ് വിതുമ്പുന്നു  ..
 
ഒരു സംഗമത്താൽ
ഉരുകി തീരാവുന്നതുള്ളീ, പിണക്കമെ-
ന്നെന്റെ മനസ്സ് പലകുറി വായിച്ചവൾ, അവൾക്കറിയാം..
 
അതുകൊണ്ടല്ലയോ, വീര്പ്പു നിറയുമാ മുഖം,
ഇടക്കിടെ എന്നിലെക്കെത്തിനോക്കുന്നതും..
പിടയു,മെൻ വികാരപ്രബഞ്ച്ത്തെയളന്നെടുക്കുന്നതും.
 
കണ്ടുവോ, ദേഹക്കാന്തിയെന്നു
ചൊല്ലി തളിര്ക്കു,മവളൊരു പൂങ്കാവനമായ് പടരവേ   
വിസ്മയം പൂണ്ടോടിയടുക്കുന്നൊ-
രുഷ്ണ പ്രവാഹമായ് ഞാനവളിൽ പിറക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ