2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഹൃദയമില്ലാത്ത കാലം



എന്റെ ഹൃദയമേ
എപ്പോഴാണ്
നീ എന്നിൽ നിന്നും ഇറങ്ങിപ്പോയത്..?

ഒരു കണക്കിന് 
നീ ഇല്ലാതിരുന്നതായിരുന്നു നല്ലത് 
 
കാപട്യത്തിന്റെ മൂടുപടമിട്ടു 
ഏതു കറുത്ത വഴിയിലും 
ഉളുപ്പില്ലാതെ സഞ്ചരിക്കാം..

ആരുടേയും സങ്കടങ്ങൾക്കോ 
നിലവിളിക്കോ കാതോർക്കാതെ 
കൊള്ളയടിക്കാം, കൊലപ്പെടുത്താം, 

പിഞ്ചു കുഞ്ഞുങ്ങൾ മുതൽ 
പടു വൃദ്ധകളെ വരെ 
തുണിയുരിച്ച്, കാമം തീർക്കാം...

ഹൃദയമേ,
പ്രിയ ഹൃദയമേ...
 
നീ എന്നോട് ചേർന്നിരിക്കുമ്പോഴാണ്  
കണ്ണിലിങ്ങനെ
സങ്കടം തളം കെട്ടുന്നതും  
നീതിബോധങ്ങൾ വേട്ടയാടുന്നതും...

വേണ്ടെനിക്കു വേണ്ടാ..
നിന്റെ, ബന്ധവും, ബന്ധനങ്ങളും
പടിയടച്ചേ വെപ്പൂ നിനക്കായ്‌   
പിണ്ഡമതൊരെണ്ണ, മിന്നു ഞാൻ. 

ഉള്ളവനോടൊപ്പം ചരിച്ചും 
ഉള്ളവനെപ്പോൽ സുഖിച്ചും, 
രമിച്ചും കഴിയുകിൽ, 
തടസ്സമോതുന്ന ഹൃദയമേ..
നിന്നെ ഞാൻ മറക്കുന്നു.
നിന്നെ ഞാൻ മറക്കുന്നു.




-ശശി കാട്ടൂർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ