ഇല്ല, സൌഹൃദങ്ങൾ കളിചിരികൾ
തെല്ലുകാലത്തേക്കിനി മൌനമായിരിക്കാം...
നീ ചമച്ചൊരു വത്മീകത്തിനുള്ളിൽ
നീ തൊട്ടു വിളിച്ചുണർത്തും വരേയ്ക്കും !
മരാ മരാ ജപിച്ചേ യിരിക്കാവു
കരയുന്ന മനസ്സിന്റെ മാറ്റൊലി പോലെ...
വയ്യെനിക്കീ യുഗ കാഴ്ചകൾ കാണുവാൻ
വയ്യെനിക്കീ വനരോദനം കേൾക്കുവാൻ
ദുര മൂത്ത മനുഷ്യന്റെ മനസ്സുകൾക്കുള്ളിൽ
നെറികെട്ട ചിന്തകൾ കൂട് കെട്ടുമ്പോൾ
പിറന്നു വീണ പൈതലിനെ പോലും തുരക്കുന്ന
നിറബീജ വെപ്രാള കുരുതികളാൽ
ജടരാഗ്നിയണക്കാൻ മാത്രമായ് കൊല് ലുന്ന
മൂഡജന്മങ്ങളെ വെല്ലുന്ന, രീതിയാൽ
സഹജീവനത്തിൻ മന്ത്രം വെടിഞ്ഞു
അഹങ്കാരമെന്നതൊരലങ്കാരമാക്കി
സ്വാർത്ഥത മൂടിയടഞ്ഞോരാ കണ്ണിനാ ൽ
പാർത്ഥൻ തെളിച്ച വഴികളറിയാതെ
തൻകാര്യം മാത്രം നടക്കാവുയെന്നൊ രു
ഉന്മാദപങ്കില കർമ്മങ്ങളാൽ, തൻ -
പാദത്തിൻ ചോട്ടിലെ മണ്ണിളകുന്നതും
പാതയിൽ വിഷരേണു തുള്ളികളിപ്പതും
മരണത്തിൻ കയ്യൊന്നു മുട്ടി വിളിക്കുമ്പോൾ
വരണ്ട തൊണ്ടയിലിറ്റിച്ചു കൊടുക്കുവാൻ
കറപുരളാത്തൊരു തുള്ളി വെള്ളത്തിനായി
കര നീളെ ഓടിയലയെണ്ടി വരുന്നതും. ...
നാളേ വരും കുഞ്ഞു മക്കൾക്ക് കഴിയുവാൻ
പൊള്ളുന്ന മണ്ണും മലയും കൊടുക്കുവോർ..
ഹരിത ഭംഗിയാൽ സ്വപ്‌നങ്ങൾ നെയ്യുവാൻ
തരിപോലും പച്ചയെ ബാക്കിയാക്കാതെ
നൊട്ടിനുണഞ്ഞു തൃപ്തിയടയുന്നൊ,രീ-
കെട്ട കാലത്തിന്നസുരജന്മങ്ങളേ..,.
കൊട്ടി വിളിക്കരുതെന്നെ നിങ്ങ,ളീ വത്മീകം
പൊട്ടി തകർന്നു ഞാനുണരും വരേയ്ക്കും...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ