ഞങ്ങളെല്ലാം മാഷ് എന്ന് വിളിക്കുന്ന ഒരു മുതിർന്ന ജേഷ്ടനോളം അടുപ്പമുള്ള പ്രിയ സുഹൃത്ത് സുധീഷ് രാഘവന്റെ പുതിയ നോവൽ തുടങ്ങുന്നത് ഇങ്ങനെ:
ദമ്പതികൾ മരിച്ചു
ആദ്യം സ്ത്രീ.
അവരുടെ പട്ടട കെട്ടടങ്ങുന്നതിൻ മുന്പേ അയാളും.
വായനയുടെ ഒറ്റ നോട്ടത്തിൽ എത്രമേൽ ആത്മ ബന്ധം കാത്തുസൂക്ഷിച്ചിരുന്നവരായിരിക് കാം ഈ ദമ്പതികൾ എന്ന് നമ്മോടു പറഞ്ഞു വെക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ സുനന്ദയുടെയും അവരുടെ ഭർത്താവ് മധുവിന്റെയും മരണത്തെകുറിച്ചാണ് മേലെ പ്രതിപാദിച്ചിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ വളരെയേറെ സ്നേഹിക്കപ്പെട്ട രണ്ടു മനസ്സുകൾ തന്നെയായിരുന്നു സുനന്ദയും മധുവും. പക്ഷെ, അറിഞ്ഞോ അറിയാതെയോ പുരുഷന്റെ നിലനില്ക്കാനുള്ള വ്യഗ്രതയിൽ ഉപേക്ഷിക്കപ്പെടെണ്ടി വരുന്ന ഒരു വസ്സ്തുവെന്ന നിലയിലോ യാത്രാമധ്യേ ഉപേക്ഷിക്കുകയും, നിരവധി ആളുകളാൽ ആക്രമിക്കപ്പെടുകയും പിന്നീട് വേശ്യാലയത്തിന്റെ ചുവരുകൾക്കിടക്ക് തളച്ചിടപ്പെടെണ്ടി വരുന്ന കഥാപാത്രമായി മാറുന്നുണ്ട് നായികയായ സുനന്ദ .
അതി സങ്കീർണ്ണവും അടച്ചിടപ്പെട്ടതുമായ ജീവിതാവസ്ഥകൾക്കിടയിൽ കാണപ്പെടുന്ന നിരവധി സ്ത്രീകളിൽ സുനന്ദയുമായി ഏറെ അടുത്തുപ്പോയ ഒരു ജീവിതമാണ് ഭ്രാന്തിയായി മുദ്ര കുത്തപ്പെട്ട ജയന്തിയുടെത്. ഭ്രാന്ത് ഇന്നത്തെ സമൂഹത്തിന്റെ കാപട്യത്തിന് നേരെയുള്ള ഒരായുധമായി പ്രയോഗിക്കാം എന്നുള്ളിടത്താണ് ജയന്തിയുടെ നിലനില്പ്പും അവർ പകര്ന്നു വെക്കുന്ന ആശയങ്ങളും.
ഭർത്താവും രക്ഷാകർത്താക്കളും ഒക്കെ തന്നെ യുണ്ടായിട്ടും പലവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടു പോകുകയും, ജീവിത ഭാരം ചുമക്കേണ്ടിയും വരുന്ന നിരവധി സ്ത്രീ ജീവിതങ്ങളുടെ നേരുകൾ തുറന്നു കാട്ടപ്പെടുന്നുണ്ട് ഇവിടെ.
എന്തെല്ലാം തീഷ്ണതകൾ അനുഭവിക്കേണ്ടി വന്നാലും ജീവിതം ഒരു വെല്ലുവിളിയെന്ന പോലെ ജീവിച്ചു തന്നെ തീർക്കാനുള്ള സ്ത്രീ ജിവിതത്തിന്റെ ഒരു പുതു മാതൃക ഒരുക്കി വെച്ചിരിക്കുന്നു ഇതിലുടനീളം. തൊഴിലിനിടെ പരിചയപ്പെടുന്ന, സുനന്ദയുടെ ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്ന ചിത്രകാരിയായ, ചെറുപ്പത്തിലെ വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പീഡനമേൽക്കേണ്ടി വന്ന മേഴ്സിയുടെ കഥയും ഇതിൽ നിന്നും ഭിന്നമല്ല. മേഴ്സിയുടെ സഹായത്താൽ രക്ഷപ്പെടുന്ന സുനന്ദ ചെന്നെത്തുന്ന ശാന്ത സുന്ദരമായ നികുന്ജം എന്ന താമസ സ്ഥലത്തും നിരാലംബരായ ഒട്ടനവധി കുട്ടികളെയും സ്ത്രീകളെയും കാണപ്പെടുന്നത് എത്രയൊക്കെ മഹത്തരമെന്നു കൊട്ടിഘോഷിക്കപ്പെ ട്ടാലും സമൂഹത്തിന്റെ ഉള്ളിൽ നടമാടുന്ന ജീർണ്ണതയായി ഇതിനെ വാ യിക്കപ്പെടേണ്ടതുണ്ട്.
കെട്ടുപാടില്ലാത്ത സ്നേഹബന്ധത്തിന്റെ ലാളനയും കരുതലും പിന്നീട് സുനന്ദയുടെ ജീവിതത്തിൽ ശംസ് എന്ന ചെറു പ്പക്കാരനിലൂടെ മനസ്സിലാക്കപ്പെടുന്നിടത്താണ് പല തരം നിബന്ധനകളാലും അച്ചടക്കത്താലും ക്രമീകരിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ആസ്വാദ്യത ബോധ്യപ്പെടുന്നത്.
ആണ്കോയ്മയുടെ കഴുകൻ കണ്ണുകളാൽ പിച്ചി ചീന്തപ്പെടുന്ന തൻറെ പെണ്കുട്ടികളുടെ വേദനയിൽ വീണ്ടും ഭ്രാന്തിന്റെ അമൂർത്ത തലത്തിലേക്ക് ചേർക്കപ്പെടുകയും സമൂഹത്താൽ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്ന ജയന്തി പലപ്പോഴായി എഴുതി വെച്ച തോന്നലുകൾ തന്നെയാണ് "ഭൂമിയുടെ മകൾ" എന്ന പേരിൽ സുനന്ദക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ നമ്മൾ വായിക്കാൻ ഇടവരുന്നത്.
ഗർഭിണിയായ സീതയെ കാട്ടിലുപേക്ഷിച്ച മര്യാദ പുരുഷോത്തമനായ രാമന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതിൽ നിന്നും തുടങ്ങി ശാന്തരും സമച്ചിത്തരുമായി വസിക്കുന്ന വനവാസികളിലേക്ക് നഗരവാസികൾ എങ്ങിനെ കടന്നു കയറുന്നുവെന്നും കാണിച്ചു തരുന്നതിലൂടെ വർത്തമാന കാലത്തിന്റെ, മുതലാളിത്ത വ്യവസ്ഥകൾ അധികാര കേന്ദ്രങ്ങൾ എങ്ങിനെ നടപ്പാക്കുന്നു എന്നതിന്റെ രാഷ് ട്രീയം ചർച്ച ചെയ്യുന്നിടത്തും, അധികാരവും ഭരണകൂടങ്ങളും എങ്ങിനെ സ്ത്രീകളെയും, ബലഹീനരെയും സമൂഹമദ്ധ്യത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു എന്ന് വെളിപ്പെടുന്നിടത്തും നോവൽ എത്തി നിൽക്കുമ്പോൾ അനുസ്യൂതമായ വായനക്ക് കോട്ടം തട്ടാതെ വായിച്ചെടുക്കാൻ വായനക്കാരനെ പ്രാപ്തനാക്കുകയും, തൃപ്തിപ്പെ ടുത്തുകയും ചെയ്യുന്നുണ്ട് ഈ നോവൽ.
ചിന്താ പബ്ലിഷേഴ്സ തിരുവനന്തപുരം പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 120 രൂപ.
-ശശി കാട്ടൂർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ