കാട്ടുചോലയിൽ കുളിച്ച്
കാട്ട് തേനുണ്ട്
കാട്ട് മൃഗങ്ങളൊത്ത് കളിച്ചവർ
അപരിഷ്കൃതർ
നിശബ്ദർ, നിരായുധർ
കാടിന്റെ മക്കൾ.
നിൽപ്പ്..നിൽപ്പ്...
തിടുക്കപ്പെട്ട്
കാടിറക്കിയവർക്ക് മുൻപിൽ..
നിൽപ്പ്.
കാടില്ല, നാടില്ലാ
വെയിലിൽ കുതിര്ന്നു
മഴയിൽ നനഞ്ഞു
മണ്ണിലമർന്ന്
അമർന്ന്
നില്ക്കുകയാണ്....
നിൽപ്പ്, നിൽപ്പ്.
കാടിൻ മക്കളുടെ നിൽപ്പ്
നഗരങ്ങൾ,
പുതിയ ജ്ഞാനങ്ങളെക്കൊണ്ട്
മലിനപ്പെട്ടപ്പോൾ
കാട് കയറി
പട്ടണങ്ങൾ തീർക്കുന്ന തിരക്കിലാണ്..
ആയതിനാൽ
നിൽക്കുന്നവരെക്കുറിച്ച് പാടുന് നത്
ഇരുന്നും, കിടന്നും
ഉണ്ടും ഉറങ്ങിയും
ആഘോഷിക്കുന്നവർക്ക്
രസിച്ചെന്നു വരില്ല,
ദഹിച്ചെന്നും വരില്ല.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ