തന്നില്ലോരടയാളമെനിക്കു നീ,
പുലര്‍ക്കാല വെട്ടം, കണ്ടു ഞാന്‍ പടിയിറങ്ങീടവേ
എടുത്തില്ല ചൂടുവാൻ കുട, മടിയാണ്, മറക്കാതെ
മടക്കിയൊതുക്കി കൊണ്ട് നടക്കുവാൻ.
കഴിഞ്ഞുപോയ് വരിഷം, കാത്തിരുന്ന കാലേ
കനിഞ്ഞില്ല, വിളകള്‍ കൊഴിഞ്ഞതും കണ്ടുവോ
വഴിമാറി വന്നതോ വസന്ത കാലത്തിന്‍
അഴകാര്‍ന്ന പകലുകള്‍ പൊഴിച്ചീടുവാനായ്
നേരം ഇരുളുന്നു, പഠിക്കുവാന്‍ പോയ മക്കള്‍
തിരികെ വന്നിരിപ്പുന്ടാകും വഴിയിലേക്ക് കണ്ണയ
ച്ചെന്നെയും നോക്കി, അഴിച്ചു വെക്കുവാനാകാതെ
യിട്ട വസ്ത്രത്താലെ വീടിന്നുമ്മറത്തിപ്പോൾ..
തുള്ളിക്കൊരു കുടം കണക്കെ , നീ
പെയ്തിടുമ്പോ,
ളെത്ര നേരമീ പടുവൃക്ഷച്ചോട്ടില്‍
നീയുണങ്ങുന്നതും കാത്തു ഞാന്‍ നിന്നിടും....
പേടിയാണിക്കാലം നനഞ്ഞു നടക്കുവാന്‍.
കുഞ്ഞു മനസ്സ് കൊതിക്കുന്നുവെങ്കിലും
ഒട്ടിയോരുടലിന്റെ ചന്തവും നോക്കി,
കാത്തു നില്‍ക്കുന്നുന്ടാകാം വഴിയില്‍,
വഴിയരികില്‍, കടത്തിണ്ണയില്‍,
കാമം കത്തുന്ന കഴുകന്‍ കണ്ണുകള്‍ .
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ