ഇതെന്റെ മറവിയുടെ താക്കോൽ
മറന്നെന്നു
തോന്നുമ്പോഴൊക്കെയും തുറക്കാ-
മതിൻ നേർത്ത കവാടത്തിലൊരു കണ്ണ്
സൂക്ഷിച്ചു വെക്കാം..
കത്തും സൂര്യന്റെ
വെളിച്ചത്താലൊരു വിളക്ക്
കൊളുത്തി വെക്കാം
അണയാതിരിക്കാൻ, പതിയെ
നിന് ഹൃദയ മിടിപ്പുകൾ ചേർത്തു വെക്കാം
നിന്നിൽ പൊഴിയുമൊരുന്മാദ ഭരിതമാം ഗന്ധം
എന്നിലൂടൊഴുകിപ്പരക്കുന്ന ജീവന്റെ
താളമായ് നിന്നീടുകിൽ
മറക്കുവതെങ്ങനെ
മായ്ക്കുവതെങ്ങനെ
എങ്കിലും
കരുതി വെച്ചേക്കുക
ഇതെന്റെ
മറവിയുടെ താക്കോൽ.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ