നാണം കൊണ്ട് തുടുക്കാതെ പൊന്നെ
കാവിൽ പൂരം വന്നെടീ പെണ്ണെ
കാണാൻ നീയെന്റെ കൂടെ പോരുന്നോ
ചാന്ത്, പൊട്ട്, കണ്മഷി കൈവള
വാങ്ങി തരാമെന്റെ പേടമാൻ കണ്ണേ
ചേലുള്ള പട്ടൊന്നു ചുറ്റുക വേഗം
ആരും കണ്ടാൽ കൊതിക്കുന്ന പെണ്ണെ
എണ്ണക്കറുപ്പിൻ അഴകുള്ള മേയ്യേൽ
എള്ളിൻ പൂവ് മണക്കുന്നു ചെമ്മേ
ഉള്ളിലൊരിത്തിരി ചൂട് നിറയുന്നു
കള്ളീ, വന്നെന്റെ ചാരത്തു നില്ക്കെ
പൂരവും വേണ്ടിനി കാഴ്ചയും വേണ്ടാ
മാറോടു ചേർന്ന് നീ നിൽക്കവേ കാന്തെ
ഉണ്ടോ ഇതില്പ്പരം ആനന്ദം ഭൂവിൽ
കണ്ണായ് കാതായ് ഒന്നിച്ചു വാഴ്കെ.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ