കാട് കാണാൻ പോയതായിരുന്നു
മരങ്ങളുടെ പ്രണയവും മർമ്മരവും ആസ്വദിക്കാൻ
കിളികളുടെ കൂകലും കുറുകലും കേൾക്കാൻ
ചെറു മൃഗങ്ങളുടെ താന്തോന്നിത്തം ആവാഹിക്കാൻ
കാൽ സരായിയും ജൂബ്ബയുമായിരുന്നു വേഷം
ക്യാമറയോടൊപ്പം, അത്യാവശ്യ സാധനങ്ങൾക്കായി
പതിവുപോലൊരു
തോൾസഞ്ചിയും..
നിങ്ങൾ ഉദ്ദേശിക്കുന്നയാൾ
ഞാനേ-
യല്ലെന്ന് പറഞ്ഞിട്ടും,
അവരെന്നെ
പിടിച്ചു കൊണ്ട് വന്നു
ഇരുട്ടിലടച്ചു
മാവോവാദി പോയിട്ട്,
മനുഷ്യവാദി പോലുമല്ലെന്ന്
എങ്ങിനെയാണ്,
ഭയത്താൽ
കണ്ണും കാതുമടഞ്ഞുപോയ
എന്റെ ഭരണകൂടമേ, നിന്നെ
ഞാൻ ബോദ്ധ്യപ്പെടുത്തേണ്ടത്... !
-ശശി കാട്ടൂർ
09.03.15
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ